ചോറ്റാനിക്കര: വീടിനുള്ളിൽ 19കാരിയെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ അമ്മ. തലയോലപ്പറമ്പ് സ്വദേശിയായ ആൺസുഹൃത്ത് മകളെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു. നേരത്തെ ഉണ്ടായ ആക്രമണത്തിൽ മകളുടെ മുഖത്തും ശരീരത്തിലും മുറിവുകൾ ഉണ്ടായിരുന്നു. ഇത് കണ്ട് ചോദ്യം ചെയ്തപ്പോൾ വീണാണ് മുറിവുണ്ടായതെന്നാണ് പറഞ്ഞത്.
ഈ ബന്ധം അവസാനിപ്പിക്കാൻ മകളോട് പലതവണ പറഞ്ഞു. എന്നാൽ വിലക്കിയിട്ടും ആൺസുഹൃത്ത് വീട്ടിൽ എത്തിയെന്ന് അമ്മ വ്യക്തമാക്കി. ആക്രമണം ഭയന്നാണ് വീട് മാറിയത്. തന്നെ ഉപദ്രവിക്കുമെന്ന പേടിയുണ്ടായിരുന്നു. ഒരു മാസമായി മാറി താമസിക്കുകയാണ്. ബന്ധുവഴിയാണ് മകളുടെ വിവരം യുവാവ് അറിയുന്നതെന്നും അമ്മ പറഞ്ഞു. അമ്മയുടെ പരാതിയിൽ ബലാത്സംഗം, വധശ്രമകുറ്റങ്ങൾ എന്നിവ ചുമത്തിയിട്ടുണ്ട്.
സംഭവത്തിൽ കസ്റ്റഡിയിലേടുത്ത തലയോലപ്പറമ്പ് സ്വദേശിയായ യുവാവ് പെൺകുട്ടിയെ മർദ്ദിച്ചതായി സമ്മതിച്ചിട്ടുണ്ട്. ഇതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവാവ് പൊലീസിന് മൊഴി നൽകി. പിടിയിലായ യുവാവ് ലഹരി കേസ് പ്രതിയാണ്.
ചോറ്റാനിക്കരയിലെ വീടിനുള്ളിൽ ഞായറാഴ്ചയാണ് പോക്സോ കേസിലെ ഇരയായ 19കാരിയെ അവശനിലയിൽ കണ്ടെത്തിയത്. അർദ്ധനഗ്നയായി കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി. പെൺകുട്ടിയുടെ കയ്യിലൊരു മുറിവുണ്ടായിരുന്നു. ഈ മുറിവിൽ ഉറുമ്പരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]