ബംഗളൂരു: ഭാര്യയുടെ പീഡനം സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കി. കർണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. പീറ്റർ എന്ന യുവാവാണ് ഭാര്യ ഫീബെക്കെതിരെ (പിങ്കി) ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചതിനുശേഷം ജീവനൊടുക്കിയത്.
‘അച്ഛൻ എന്നോട് ക്ഷമിക്കണം. പിങ്കി എന്നെ കൊല്ലുകയാണ്. എന്റെ മരണമാണ് അവൾ ആഗ്രഹിക്കുന്നത്. മാനസികമായി തളർന്നു, ജോലി പോയി, മനസമാധാനം ഇല്ല. ഇനിയിങ്ങനെ ജീവിക്കാൻ വയ്യ. ഭാര്യയുടെ പീഡനമാണ് മരണത്തിന് കാരണം എന്ന് എന്റെ ശവപ്പെട്ടിയിൽ എഴുതിവയ്ക്കണം’-എന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.
കഴിഞ്ഞ മൂന്നുമാസത്തോളമായി പീറ്ററും പിങ്കിയും തമ്മിൽ പ്രശ്നങ്ങൾ രൂക്ഷമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച പള്ളിയിൽ പോയ ബന്ധുക്കൾ തിരിച്ചെത്തിയപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടുവർഷം മുൻപായിരുന്നു വിവാഹം. ഇരുവരും തമ്മിൽ എപ്പോഴും വഴക്കായിരുന്നു. പ്രശ്നങ്ങൾ രൂക്ഷമായതോടെ രണ്ടുപേരും രണ്ടിടത്തായിരുന്നു താമസം. വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കേസ് നടക്കുകയാണ്. ഇതിനിടെ നഷ്ടപരിഹാരമായി പിങ്കി 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതും പീറ്ററിനെ തളർത്തിയെന്ന് സഹോദരൻ ജോയൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മകനെ ഭാര്യയും ഭാര്യയുടെ വീട്ടുകാരും ചേർന്ന് മാനസികമായി സമ്മർദ്ദത്തിലാക്കിയെന്ന് പീറ്ററുടെ പിതാവ് ഒബ്ബയ്യ ആരോപിച്ചു. പീറ്ററിനോട് വഴക്കിട്ട് പിങ്കി സ്വന്തം വീട്ടിലേയ്ക്ക് പോയി. തിരികെ വിളിച്ചപ്പോൾ ഇനി പീറ്റർ മരിച്ചെന്ന് കേട്ടാലും തിരികെ വരില്ല എന്നായിരുന്നു മറുപടി. പിങ്കിയുടെ സഹോദരനാണ് 20 ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഒരിക്കൽ മകൻ ഓഫീസിലായിരുന്നപ്പോൾ പിങ്കി വിളിച്ചു. ഫോണിലൂടെ രണ്ടുപേരും വഴക്കായി. ഇതോടെ ഓഫീസിൽ മോശമായി പെരുമാറിയെന്ന് പറഞ്ഞ് പീറ്ററുടെ ജോലി പോയെന്നും പിതാവ് പറഞ്ഞു.
സംഭവത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. ആത്മഹത്യാക്കുറിപ്പടക്കം പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.