ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം അമേരിക്കയിൽ സന്ദർശനം നടത്തും. ഇന്നലെ യു എസ് പ്രസിഡന്റ് ഡൊണാൾ ട്രംപുമായി പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചിരുന്നു. കുടിയേറ്റ സംബന്ധമായ കാര്യങ്ങൾ ചർച്ച നടത്താൻ മോദിയെ ട്രംപ് വെെറ്റ് ഹൗസിലേക്ക് ക്ഷണിച്ചെന്നാണ് വിവരം. തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഫെബ്രുവരിയിൽ തന്നെ സന്ദർശനം നടത്താനാണ് തീരുമാനം. ഇന്നലെ മോദിയുമായി സംസാരിച്ചുവെന്നും ഫെബ്രുവരിയിൽ അദ്ദേഹം വെെറ്റ് ഹൗസ് സന്ദർശിക്കാമെന്ന് ഉറപ്പ് നൽകിയതായും ട്രംപ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. അമേരിക്കയിൽ അനധികൃതമായി താമസിക്കുന്നവരെ തിരിച്ച് ഇന്ത്യയിൽ എത്തിക്കുമെന്നും മോദി അറിയിച്ചതായി ട്രംപ് വ്യക്തമാക്കി.
ട്രംപിനെ പ്രിയ സുഹൃത്തെന്ന് വിശേഷിപ്പിച്ച മോദി, അദ്ദേഹവുമായി സംസാരിച്ചതിൽ സന്തോഷമുണ്ടെന്ന് ഇന്നലെ എക്സ് അക്കൗണ്ടിൽ കുറിച്ചിരുന്നു. ‘രണ്ടാംതവണ അധികാരത്തിലെത്തിയതിൽ ട്രംപിനെ അഭിനന്ദിച്ചു. പരസ്പരം പ്രയോജനകരമായ പങ്കാളിത്തത്തിന് ഇരുനേതാക്കളും പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. ജനങ്ങളുടെ ക്ഷേമത്തിനും ആഗോള സമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കും ഒരുമിച്ച് പ്രവർത്തിക്കും”- മോദി കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
20നാണ് യു എസ് പ്രസിഡന്റായി ട്രംപ് ചുമതലയേറ്റത്. വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തിരുന്നു. മോദിയുടെ കത്തും കൈമാറി. യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ നവംബർ ഏഴിന് മോദി ട്രംപിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ചുമതലയേറ്റ ശേഷം ആദ്യമായാണ് ട്രംപും മോദിയും തമ്മിൽ ടെലിഫോണിൽ സംസാരിക്കുന്നത്.