
രാജ്കോട്ട്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിനായി ഇന്ന് രാജ്കോട്ടിൽ ഇറങ്ങുമ്പോൾ മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കുക എന്ന ഒറ്റ ലക്ഷ്യമേ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും സംഘത്തിനും മുന്നിലുള്ളൂ. 5 മത്സര പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ, 2–0ന് മുന്നിലാണ്. മത്സരം രാത്രി 7 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം.
ട്വന്റി20 ടീം ക്യാപ്റ്റൻ എന്ന നിലയിൽ സൂര്യകുമാർ യാദവിന് ഇത് സുവർണകാലമാണെങ്കിലും ബാറ്റർ എന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി മികവു തെളിയിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷം 17 ട്വന്റി20 ഇന്നിങ്സുകളിൽ നിന്ന് 26.81 ബാറ്റിങ് ശരാശരിയിൽ 429 റൺസാണ് സൂര്യയുടെ സമ്പാദ്യം.
ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ 0, 12 എന്നിങ്ങനെയാണ് ഇന്ത്യൻ ക്യാപ്റ്റന്റെ സ്കോർ. ആദ്യ രണ്ടു മത്സരങ്ങളിൽ നിരാശപ്പെടുത്തിയ സഞ്ജു സാംസണും ഇന്നത്തെ മത്സരത്തിലെ പ്രകടനം നിർണായകമാണ്. മണിക്കൂറിൽ 140 കിലോമീറ്ററിലേറെ വേഗമുള്ള പന്തുകളിൽ സഞ്ജുവിനുള്ള ബലഹീനത ആദ്യ രണ്ടു മത്സരങ്ങളിലും വ്യക്തമായിരുന്നു. അഭിഷേക് ശർമ, തിലക് വർമ എന്നിവരുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ബോളിങ്ങിൽ വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ് എന്നിവർ മികവു തുടർന്നാൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാകും.
പരുക്കേറ്റ നിതീഷ് കുമാർ റെഡ്ഡി, റിങ്കു സിങ് എന്നിവർക്കു പകരം ശിവം ദുബെയും രമൺ ദീപ് സിങ്ങും ഇന്നത്തെ മത്സരത്തിൽ കളിച്ചേക്കും. മറുവശത്ത് ക്യാപ്റ്റൻ ജോസ് ബട്ലറെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് ഇംഗ്ലണ്ട് ടീമിന് മനസ്സിലായി. സ്പിൻ സൗഹൃദ പിച്ചുകളിൽ ലെഗ് സ്പിന്നർ ആദിൽ റഷീദ് നിരാശപ്പെടുത്തുന്നതും ഇംഗ്ലണ്ടിന് തിരിച്ചടിയാണ്.
English Summary:
India vs England, 3rd T20I – Live Updates
TAGS
Sports
Cricket
Indian Cricket Team
England Cricket Team
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]