കോഴിക്കോട്: മലയോര ജനതയെ സർക്കാർ വിധിക്ക് വിട്ടു കൊടുത്തിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വന്യജീവി ആക്രമണ വിഷയം നിയമസഭയിൽ കൊണ്ടു വന്നപ്പോൾ കേരളത്തിൽ വന്യജീവി ആക്രമണം കുറഞ്ഞു വരികയാണെന്നാണ് മന്ത്രി മറുപടി നൽകിയത്. സർക്കാരിന്റെ കണക്കുകൾ അനുസരിച്ച് കേരളത്തിൽ അതിഭീകരമായി വന്യജീവി ആക്രമണം വർദ്ധിച്ചു വരികയാണ്. എട്ടു വർഷത്തിനിടെ ആയിരത്തിലധികം പേരാണ് മരിച്ചത്. 2023-24ൽ മാത്രം ഒൻപതിനായിരത്തോളം ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. ഒരു കൃഷിയും ചെയ്യാനാകാതെ പട്ടിണിയിലും ഭീതിയിലുമാണ് മലയോര ജനത.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]