
.news-body p a {width: auto;float: none;}
വട്ടിയൂർക്കാവ്: ഒരു വിഭാഗം ജീവനക്കാർ നടത്തിയ പണിമുടക്കിന്റെ ഭാഗമായി വട്ടിയൂർക്കാവ് ഗവ. എൽ പി സ്കൂൾ അടച്ചിട്ട സംഭവത്തിൽ പ്രഥമ അദ്ധ്യാപകന് സസ്പെൻഷൻ. പ്രഥമ അദ്ധ്യാപകനായ ജിനിൽ ജോസിനെയാണ് തിരുവനന്തപുരം നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചത്. നേരത്തെ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.
സമരം ചെയ്യുന്നതിനാൽ സ്കൂളിന് അവധി നൽകുന്നതായി അധികൃതർ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമിടുകയായിരുന്നു. സംഭവമറിഞ്ഞ് എഇഒ സ്കൂളിലെത്തി. ഇരുന്നൂറോളം കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. സ്കൂൾ തുറക്കാത്തതിനാൽ വിദ്യാർത്ഥികൾ തിരികെ പോവുകയായിരുന്നു.
അദ്ധ്യാപകർ ക്ലാസെടുക്കുന്നുണ്ടോയെന്ന് അറിയാനായാണ് എഇഒ സ്കൂളിലെത്തിയത്. അടഞ്ഞ് കിടക്കുകയാണെന്ന് അറിഞ്ഞതോടെ ബന്ധപ്പെട്ടവരെ അറിയിച്ചെന്നും റിപ്പോർട്ട് സമർപ്പിച്ചെന്നും എഇഒ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ പാർട്ടികളുടെ സർവീസ് സംഘടനാ കൂട്ടായ്മയായ സെറ്റോ, സി.പി.ഐ സംഘടനയായ ജോയിന്റ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലാണ് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഇന്ന് സൂചനാപണിമുടക്ക് നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]