ബാൽക്കണിയിൽനിന്നുള്ള അസഭ്യവർഷത്തിലും നഗ്നതാ പ്രദർശനത്തിലും മാപ്പുചോദിച്ച് നടൻ വിനായകൻ. വിനായകന്റേതായി കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് മാപ്പപേക്ഷയുമായി താരം രംഗത്തെത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം മാപ്പുചോദിച്ചിരിക്കുന്നത്.
ഫ്ളാറ്റിന്റെ ബാൽക്കണയിൽനിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്നതപ്രദർശിപ്പിക്കുന്നതിന്റേയും വീഡിയോ ആണ് കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്. ഇതിനുപിന്നാലെയാണ് വിനായകൻ മാപ്പുചോദിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
“സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ…” വിനായകന്റെ വാക്കുകൾ.
നേരത്തേയും പലതവണ വിനായകൻ വിവാദങ്ങളിൽപ്പെട്ടിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് തടഞ്ഞുവെച്ചതിന് തറയിൽ ഇരുന്ന് ആക്രോശിക്കുന്ന വിനായകന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയപ്പോൾ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിനും വിനായകനെതിരെ കേസെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]