.news-body p a {width: auto;float: none;} താമരശ്ശേരി: ഈങ്ങാപ്പുഴയ്ക്ക് സമീപം കട്ടിപ്പാറ വേനക്കാവിൽ ഏകമകൻ മാതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയാണ് (53) മകൻ ആഷിഖി (24) ന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പ്രതിയുടെ വൈദ്യപരിശോധന പൂർത്തിയായി. കൃത്യം നടത്തിയതിന് പിന്നാലെ നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിച്ചത്.
‘ജന്മം നൽകിയതിനുള്ള ശിക്ഷയാണ് കൊല. ആ ശിക്ഷ ഞാൻ നടപ്പാക്കി’- എന്നായിരുന്നു യുവാവ് അപ്പോൾ പറഞ്ഞുകൊണ്ടിരുന്നത്.
സുബൈദയുടെ സഹോദരി സക്കീനയുടെ വേനക്കാവിലെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് അരുംകൊല നടന്നത്. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടിൽ വിശ്രമത്തിലായിരുന്നു.
ആഷിഖ് അടുത്ത വീട്ടിൽ നിന്നും തേങ്ങ പൊളിക്കാനാണെന്നും പറഞ്ഞ് കൊടുവാൾ ചോദിച്ച് വാങ്ങി. ശേഷം വീട്ടിനകത്ത് കയറി സുബൈദയെ വെട്ടിക്കൊല്ലുകയായിരുന്നു.
കഴുത്തിന് പല തവണ മാരകമായി വെട്ടുകളേറ്റ സുബൈദ ആശുപത്രിയിലെത്തും മുമ്പേ തന്നെ മരിച്ചു. ബഹളം കേട്ട് ഓടിയെത്തിയ ആഷിഖിനെ നാട്ടുകാർ കെട്ടിയിട്ട് താമരശ്ശേരി പൊലീസിലേൽപ്പിക്കുകയായിരുന്നു.
മയക്കുമരുന്നിന് അടിമയായ ആഷിഖ് നേരത്തെ ഡീ അഡിക്ഷൻ സെന്ററുകളിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. പ്രതി പ്ലസ്ടുവരെ നാട്ടിലായിരുന്നു പഠിച്ചത്.
അതിനുശേഷം കേഴിക്കോട് പഠിച്ചു. ഇവിടെവച്ചാണ് ലഹരി ഉപയോഗം തുടങ്ങിയതെന്നാണ് വിവരം.
പോസ്റ്റ്മോർട്ടം നടപടികൾക്കായി സുബെെദയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സൂപ്പി, സാറാബീവി എന്നിവരുടെ മകളാണ് സുബെെദ.
സഹോദരങ്ങൾ : പാത്തുമ്മ, നബീസ, ജമീല, റുഖിയ, സുബൈദ, സക്കീന. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

