വാഷിംഗ്ടൺ: ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതിയായ സ്പേസ് എക്സ് സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് വിക്ഷേപിച്ച് മിനിട്ടുകൾക്കകം തകർന്നു. ഇന്നലെ ടെക്സസിൽ നിന്നായിരുന്നു വിക്ഷേപണം. റോക്കറ്റിന്റെ അവശിഷ്ടങ്ങൾ പതിക്കാതിരിക്കാനായി മെക്സിക്കോ ഉൾക്കടലിന് മുകളിലൂടെ പറന്ന വിമാനങ്ങൾ വഴിമാറിയാണ് സഞ്ചരിച്ചത്. സ്പേസ് എക്സിന്റെ ഏഴാമത്തെ സ്റ്റാർഷിപ്പ് പരീക്ഷണമായിരുന്നു ഇത്.
‘ആദ്യ പരീക്ഷണ പേലോഡ് മോക്ക് സാറ്റ്ലൈറ്റുകളുമായി സൗത്ത് ടെക്സസിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് പ്രാദേശിക സമയം 5.38നാണ് ലോഞ്ച് ചെയ്തത്. എട്ട് മിനിറ്റിന് ശേഷം, സ്പേസ് എക്സ് മിഷൻ കൺട്രോളിന് സ്റ്റാർഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഞങ്ങൾക്ക് സ്റ്റാർഷിപ്പുമായുള്ള എല്ലാ ആശയവിനിമയങ്ങളും നഷ്ടമായി’ – ദൗത്യം പരാജയപ്പെട്ടെന്ന് സ്ഥിരീകരിച്ച ശേഷം സ്പേസ് എക്സ് കമ്യൂണിക്കേഷൻസ് മാനേജർ ഡാൻ ഹ്യൂട്ട് പറഞ്ഞു.
ഉയർന്ന ഘട്ടങ്ങളിൽ സ്റ്റാർഷിപ് മുമ്പും പരാജയപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ഇത്. ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോഴായിരുന്നു അപകടം. ഇപ്പോഴത്തെ സംഭവത്തെ തുടർന്ന് മയാമി രാജ്യാന്തര വിമാനത്താവളത്തിൽ ചില വിമാനങ്ങൾ സർവീസ് നിർത്തിയതായും റിപ്പോർട്ടുണ്ട്. 20 വിമാനങ്ങൾ വഴിതിരിച്ചു വിട്ടെന്നു ഫ്ലൈറ്റ്റഡാർ 24 അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘വിജയം അനിശ്ചിതത്വത്തിലാണ്, പക്ഷേ വിനോദം ഉറപ്പാണ്’ എന്നായിരുന്നു സംഭവത്തിന് പിന്നാലെ വീഡിയോ പങ്കുവച്ച് ഇലോൺ മസ്ക് എക്സിൽ കുറിച്ചത്. മുൻ പതിപ്പുകളേക്കാൾ രണ്ട് മീറ്റർ (6.56 അടി) ഉയരമുള്ളതായിരുന്നു പുതിയ സ്റ്റാർഷിപ്. ടെക്സസിൽ നിന്ന് വിക്ഷേപിച്ച് ഒരു മണിക്കൂറിനുശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ നിയന്ത്രിതമായി തിരിച്ചിറക്കാനായിരുന്നു പദ്ധതി. മനുഷ്യരെയും സാധനങ്ങളെയും ചൊവ്വയിലേക്ക് വിടാനും ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെ വിന്യസിക്കാനും കഴിയുന്ന റോക്കറ്റ് നിർമിക്കാനുള്ള മസ്കിന്റെ പദ്ധതിയുടെ ഭാഗമാണ് സ്റ്റാർഷിപ്.