ആക്രമത്തില്‍ പരിക്കേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ മകന് ഇബ്രാഹിം അലി ഖാന് ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയിലെന്ന് റിപ്പോര്‍ട്ട്. സെയ്ഫ് ആക്രമിക്കപ്പെട്ടതറിഞ്ഞ് വീട്ടിലെത്തിയതാണ് 23-കാരനായ ഇബ്രാഹിം.
അപകടം നടന്ന സമയത്ത് മുറിവേറ്റ സെയ്ഫിനെ ആശുപത്രിയിലെത്തിക്കാന്‍ വീട്ടിൽ ഡ്രൈവർമാർ ഉണ്ടായിരുന്നില്ല. അതിനാല്‍ സമയം ഒട്ടും കളയാതെയിരിക്കാന്‍ സമീപത്തുണ്ടായിരുന്ന ഒരു ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സെയ്ഫിന്റെ ബാന്ദ്രയിലെ വീട്ടില്‍ നിന്ന് ഏകദേശം രണ്ടുകിലോമീറ്റര്‍ ദൂരമാണ് ലീലാവതി ആശുപത്രിയിലേക്ക്.
സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂര്‍ ഓട്ടോറിക്ഷയ്ക്ക് സമീപം നില്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 54-കാരനായ സെയ്ഫിന് ആറുപരിക്കുകളുണ്ടെന്നാണ് വിവരം. കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കാര്‍ക്കും പരിക്കില്ല. ആക്രമണത്തിന് രണ്ടു മണിക്കൂര്‍ മുമ്പ് വീട്ടിലേക്ക് ആരും പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്ല. അതിനാല്‍ തന്നെ അക്രമി നേരത്തെ വീടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് പോലീസ്. സെയ്ഫിന്റെ സഹായികളുമായി ബന്ധമുള്ളവരാണോ ആക്രമണത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]