കൊച്ചി ∙ ദേശീയ ഗെയിംസിനുള്ള കേരള ടീമിന്റെ സംഘത്തലവനായി മുൻ നീന്തൽ താരം ഒളിംപ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ (54) നിയോഗിച്ചു. 1999ലെ മണിപ്പുർ ദേശീയ ഗെയിംസിൽ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന സെബാസ്റ്റ്യൻ സേവ്യർ ആദ്യമായാണു ടീമിന്റെ സംഘത്തലവനാകുന്നത് (ചെഫ് ഡി മിഷൻ).
ആലപ്പുഴ എടത്വ ചങ്ങങ്കരി സ്വദേശിയായ സെബാസ്റ്റ്യൻ സേവ്യർ രാജ്യം കണ്ട ഏറ്റവും മികച്ച നീന്തൽ താരങ്ങളിൽ ഒരാളാണ്. റെയിൽവേയിൽ സീനിയർ സ്പോർട്സ് ഓഫിസറും കേരള ഒളിംപിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമാണ്.1996ലെ അറ്റ്ലാന്റ ഒളിംപിക്സിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. 50 മീറ്റർ, 100 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് എന്നീ ഇനങ്ങളിൽ എറെക്കാലം ദേശീയ റെക്കോർഡ് സെബാസ്റ്റ്യന്റെ പേരിലായിരുന്നു.
English Summary:
Sebastian Xavier, former Olympian swimmer, appointed Chief de Mission for the Kerala team at the National Games
TAGS
Sports
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]