സിഡ്നി∙ ബിഗ് ബാഷ് ലീഗിൽ അരങ്ങേറ്റ മത്സരം കളിക്കുന്ന മകന്റെ പ്രകടനം കാണാനെത്തിയതാണ് ലോയ് ഹാസ്കറ്റും ഭാര്യയും. ഗാലറിയിൽ ഏറ്റവും നല്ല സ്ഥലത്തുതന്നെ ഇരിപ്പിടം കണ്ടെത്തുകയും ചെയ്തു. പക്ഷേ, മത്സരം പൂർത്തിയാകുമ്പോൾ ഇരുവരും വാർത്തകളിൽ ഇടംപിടിച്ചത് ഒരു ക്യാച്ചിലൂടെയാണ്. മത്സരത്തിനിടെ മകനായ ലിയാം ഹാസ്കറ്റ് എറിഞ്ഞ ഓവറിൽ എതിർ ടീം താരം ഗാലറിയിലേക്ക് പറത്തിയ പടുകൂറ്റൻ സിക്സർ നേരെ ചെന്നെത്തിയത് പിതാവ് ലോയ് ഹസ്കറ്റിന്റെ കൈകളിൽ! ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
ഓസ്ട്രേലിയയിലെ ട്വന്റി20 ടൂർണമെന്റായ ബിഗ് ബാഷ് ലീഗിൽ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സും ബ്രിസ്ബെയ്ൻ ഹീറ്റും തമ്മിൽ അഡ്ലെയ്ഡ് ഓവലിൽ നടന്ന മത്സരത്തിനിടെയാണ് അത്യപൂർവമായ ഈ നിമിഷം പിറന്നത്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ആദ്യ മൂന്നു മത്സരങ്ങളിൽ ഓസ്ട്രേലിയയ്ക്കായി ഓപ്പണറായി എത്തിയ നേഥൻ മക്സ്വീനിയാണ്, ലിയാം ഹാസ്കറ്റിന്റെ പന്ത് ഗാലറിയിലിരുന്ന് കളി കാണുകയായിരുന്ന പിതാവ് ലോയ് ഹാസ്കറ്റിന്റെ കൈകളിലെത്തിച്ചത്.
മത്സരത്തിൽ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിന്റെ താരമായിരുന്നു ലിയാം ഹാസ്കറ്റ്. അരങ്ങേറ്റ മത്സരത്തിൽ ആദ്യ ഓവറിൽത്തന്നെ ബ്രിസ്ബെയ്ൻ ഹീറ്റിന്റെ ഓപ്പണർ മൈക്കൽ നെസർ രണ്ടു പടുകൂറ്റൻ സിക്സറുകളാണ് നേടിയത്. എന്നാൽ ശക്തമായി തിരിച്ചടിച്ച ലിയാം ഹാസ്കറ്റ് നെസറിനെ പുറത്താക്കി ബിഗ് ബാഷ് ലീഗിൽ തന്റെ കന്നി വിക്കറ്റും സ്വന്തമാക്കി.
അടുത്ത ഓവറിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ നിമിഷം പിറന്നത്. ഈ ഓവറിലെ ലിയാം ഹാസ്കറ്റിന്റെ പന്ത് ബ്രിസ്ബെയ്ൻ താരം നേഥൻ മക്സ്വീനി നേരെ മിഡ്വിക്കറ്റിനു മുകളിലൂടെ ഗാലറിയിലേക്ക് തൊടുത്തുവിട്ടു. ഗാലറിയിലേക്ക് പറന്നിറങ്ങിയ പന്ത് പതിവുപോലെ ആൾക്കൂട്ടത്തിൽ ഒരാൾ കയ്യിലൊതുക്കുകയും ചെയ്തു. ഇതിനിടെ കമന്ററി ബോക്സിലുണ്ടായിരുന്ന ഓസീസിന്റെ ഇതിഹാസ താരം ആദം ഗിൽക്രിസ്റ്റാണ് ക്യാച്ചെടുത്തത് ലിയാം ഹാസ്കറ്റിന്റെ പിതാവാണെന്ന് വെളിപ്പെടുത്തിയത്.
No way!
Liam Haskett got hit for six by Nathan McSweeney. The guy in the crowd that caught the catch?
His DAD 😆 #BBL14 pic.twitter.com/qyVVGXNGxt
— KFC Big Bash League (@BBL) January 11, 2025
അതേസമയം, ഇതിനു ശേഷം ഗാലറിയിൽ നിന്നുള്ള ലിയാം ഹാസ്കറ്റിന്റെ മാതാപിതാക്കളുടെ ഒരു വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി. സിക്സർ കയ്യിലൊതുക്കിയ ‘വൈറൽ നിമിഷ’ത്തിനുശേഷം ലോയ്ഡ് ഹാസ്കറ്റ് തൊട്ടടുത്തിരിക്കുന്ന ഭാര്യയുടെ തോളിൽ കൈവയ്ക്കുമ്പോൾ അവർ കയ്യെടുത്തു മാറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മകന്റെ പന്തിൽ നേടിയ സിക്സർ കയ്യിലൊതുക്കാൻ ലോയ്ഡ് കാണിച്ച ആവേശം ഭാര്യയ്ക്ക് ഇഷ്ടമായില്ലെന്ന തരത്തിൽ ഒട്ടേറെ കമന്റുകളും വിഡിയോയ്ക്കു താഴെയുണ്ട്.
മത്സരത്തിൽ ബ്രിസ്ബെയ്ൻ ഹീറ്റിനെതിരെ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സ് 56 റൺസിന്റെ വിജയം നേടി. ആദ്യം ബാറ്റു ചെയ്ത അഡ്ലെയ്ഡ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 251 റൺസ്. ക്യാപ്റ്റൻ മാത്യു ഷോർട്ടിന്റെ സെഞ്ചറിയുടെ (54 പന്തിൽ 109) കരുത്തിലാണ് അഡ്ലെയ്ഡ് കൂറ്റൻ സ്കോർ കണ്ടെത്തിയത്. ബ്രിസ്ബെയ്ന്റെ മറുപടി 20 ഓവരിൽ 195 റൺസിൽ അവസാനിച്ചു. ലിയാം ഹാസ്കറ്റ് മൂന്ന് ഓവറിൽ 43 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.
English Summary:
Bowler’s dad takes crowd catch after son gets hit for a six in debut BBL game
TAGS
Big Bash Cricket League
Australian Cricket Team
Adam Gilchrist
Viral Video
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]