ലക്നൗ: മാതാപിതാക്കൾ പത്തുവർഷം മുൻപ് ഒളിച്ചോടി വിവാഹിതരായതിന്റെ പകയിൽ മൂന്നുവയസുകാരിയെയും മുത്തശ്ശിയെയും കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബുധാൻ ജില്ലയിലാണ് സംഭവം. ഗീത ദേവി (55), കൽപ്പന (മൂന്ന്) എന്നിവരാണ് രാത്രി ഉറക്കത്തിനിടെ കൊല്ലപ്പെട്ടത്. സംഭവത്തിൽ കൽപ്പനയുടെ അമ്മയുടെ മുത്തച്ഛൻ പ്രേംപാലിനെയും അമ്മാവനെയും പ്രതി ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഗീത ദേവിയുടെ ഭർത്താവ് രാംനാഥ് ജോലിക്കായി പോയപ്പോഴായിരുന്നു സംഭവം നടന്നത്. രാംനാഥാണ് കൊലപാതകം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും പൊലീസ് വ്യക്തമാക്കി.
കൽപ്പനയുടെ മാതാവും പ്രേംപാലിന്റെ മകളുമായ ആശ ദേവിയും രാംനാഥിന്റെ മകനുമായ വിജയ് കുമാറുമാണ് വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഒളിച്ചോടി വിവാഹിതരായത്. ഇരുവരും ഒരേ സമുദായക്കാരാണ്. ഇരുവരും ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. ഇരുവരുടെയും മകളായ കൽപ്പന മുത്തശ്ശിക്കൊപ്പമാണ് ആറുമാസം പ്രായമുള്ളപ്പോൾ മുതൽ താമസിച്ചിരുന്നത്. മകൾ ഒളിച്ചോടി വിവാഹം കഴിച്ചതിലെ അപമാനം മൂലമാണ് പ്രേംപാൽ കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കർണാടകയിലും അടുത്തിടെ ദുരഭിമാനകൊല നടന്നിരുന്നു. കർണാടകയിൽ അന്യജാതിക്കാരിയെ പ്രണയിച്ചതിന് ദളിത് വിഭാഗത്തിൽപ്പെട്ട യുവാവാണ് കൊല്ലപ്പെട്ടത്. കമലാനഗറിലെ ഫസ്റ്റ് ഗ്രേഡ് കോളേജിലെ ഒന്നാം വർഷ ബിഎസ്സി വിദ്യാർത്ഥിയായ സുമിത് കുമാറാണ് (18) കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പിതാവ് കിഷൻ ഗാവ്ലി (55) സഹോദരൻ രാഹുൽ ഗാവ്ലി (24) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയും സുമിത്തും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു.