
.news-body p a {width: auto;float: none;}
ലക്നൗ: ഉത്തർപ്രദേശിലെ കനൗജ് റെയിൽവേ സ്റ്റേഷനിൽ നിർമാണപ്രവർത്തനത്തിനിടെ സീലിംഗ് സ്ലാബ് തകർന്നു വീണ് അപകടം. നിരവധി തൊഴിലാളികൾക്കും റെയിൽവേ ജീവനക്കാർക്കും പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് അപകടം നടന്നത്. നിരവധി പേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. എസ്ഡിആർഎഫ്, ജിആർപി, ആർപിഎപ്, ലോക്കൽ പൊലീസ് എന്നീ സംഘങ്ങളാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. അപകടസമയത്ത് സ്ഥലത്ത് 40 ഓളം പേർ ഉണ്ടായിരുന്നതായാണ് സൂചന. ഇതിൽ 23പേരെ ഇതുവരെ രക്ഷപ്പെടുത്തി. അമൃത് ഭാരത് പദ്ധതി പ്രകാരം റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി രണ്ട് നില കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും നിസാര പരിക്കുള്ളവർക്ക് 5,000 രൂപയും സഹായധനം നൽകുമെന്ന് റെയിൽവേ അറിയിച്ചു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് കനൗജ് നിയോജകമണ്ഡത്തിൽ നിന്നുള്ള ബിജെപി എംഎൽഎയും ഉത്തർപ്രദേശിലെ സാമൂഹിക ക്ഷേമ മന്ത്രിയുമായ അസീം അരുൺ പറഞ്ഞു.
#WATCH | Kannauj, Uttar Pradesh: An under-construction lintel collapsed at Kannauj railway station; several workers trapped
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
More details awaited pic.twitter.com/vqefsjtXDc
— ANI (@ANI) January 11, 2025