ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ നടന് അല്ലു അര്ജുന് നടത്തുന്ന വിമര്‍ശനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ആര് ഭൂപതി റെഡ്ഡി. അല്ലു അര്‍ജുന്റെ സിനിമകള്‍ സംസ്ഥാനത്ത് ഓടാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് എംഎല്‍എ മുന്നറിയിപ്പ് നല്കി.
കോണ്‍ഗ്രസ് ഒരിക്കലും സിനിമാ മേഖലയ്ക്ക് എതിരല്ല. ഹൈദരാബാദില്‍ സിനിമാമേഖലയ്ക്ക് വളരാനുള്ള എല്ലാ അവസരങ്ങളും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. പുഷ്പ സമൂഹത്തിന് ഗുണം ചെയ്യുന്ന സിനിമയല്ലെന്നും കള്ളക്കടത്തുകാരന്റെ കഥയാണെന്നും ആര് ഭൂപതി റെഡ്ഡി പറഞ്ഞു.
‘നിങ്ങള്‍ (അല്ലു അര്ജുന്) ഞങ്ങളുടെ മുഖ്യമന്ത്രിയെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ജാഗ്രത പാലിക്കുക, നിങ്ങള്‍ ആന്ധ്രയില്‍ നിന്നാണ്. ഇവിടെ ജീവിക്കാന്‍ വന്നതാണ്. തെലങ്കാനയ്ക്ക് നിങ്ങളുടെ സംഭാവന എന്താണ്? ഞങ്ങള്‍ 100 ശതമാനം മുന്നറിയിപ്പ് നല്കുന്നു. നിങ്ങള്‍ തിരുത്തിയില്ലെങ്കില്‍ നിങ്ങളുടെ സിനിമകള്‍ തെലങ്കാനയില്‍ ഓടിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല’ കോണ്‍ഗ്രസ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]