കൊച്ചി: കടവന്ത്രയിലെ അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൊച്ചി ട്രാഫിക്കിലെ എഎസ്ഐ രമേഷ്, പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ബ്രിജേഷ് ലാൽ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്രിലായത്. കടവന്ത്രയിലെ ലോഡ്ജ് നടത്തിപ്പിൽ ഇവർക്ക് പങ്കാളിത്തമുള്ളതായാണ് കണ്ടെത്തൽ. തുടർന്നാണ് ഇരുവരെയും കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ട് പൊലാസുകാരും ബിനാമികളായി പ്രവർത്തിക്കുകയായിരുന്നു. സാമ്പത്തികമായി എഎസ്ഐ രമേഷിന് ഒമ്പത് ലക്ഷത്തോളം രൂപ നടത്തിപ്പുകാർ നൽകിയതായുള്ള രേഖകളടക്കം പിടിച്ചെടുത്തിട്ടുണ്ട്. പൊലീസിന്റെ സഹായം പെൺവാണിഭ സംഘത്തിന് നൽകിയിരുന്നുവെന്നുമാണ് വ്യക്തമാകുന്നത്. തുടർന്നാണ് ഇവരുടെ അറസ്റ്റിലേക്ക് നീങ്ങിയത്.
കഴിഞ്ഞ ഒക്ടോബറിൽ കടവന്ത്രയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ അനാശ്യാസ്യ പ്രവർത്തനത്തിന് ഏജന്റുമാരായ സ്ത്രീയും പുരുഷനും പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലോഡ്ജ് നടത്തി വരുമാനമുണ്ടാക്കിയിരുന്നത് പൊലീസുകാരാണെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനാശ്യാസ കേന്ദ്രത്തിന്റെ നടത്തിപ്പിൽ പൊലീസുകാരായ രമേശിനും ബ്രിജേഷ് ലാലിനും പങ്കുണ്ടെന്നതിന് പൊലീസിന് തെളിവ് ലഭിച്ചത്. പിന്നാലെ രണ്ട് പേരെയും കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ വൈകിട്ടാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]