മോസ്കോ: കസാഖിസ്ഥാനിൽ യാത്രാവിമാനം തകർന്ന് നിരവധിപേർ മരിച്ചു. അസൈർബൈജാൻ എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മരണസംഖ്യ എത്രയെന്ന് വ്യക്തമല്ലെന്നും ചിലരെ രക്ഷിക്കാൻ കഴിഞ്ഞെന്നുമാണ് റിപ്പോർട്ട്.
കസാഖിസ്ഥാനിലെ അക്തൗ വിമാനത്താവളത്തിന് സമീപത്തായിരുന്നു അപകടം. ബാക്കുവിൽ നിന്ന് ചെച്നിയയിലെ ഗ്റോസ്നിയിലേക്ക് പോവുകയായിരുന്നു വിമാനം.കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്. അടിയന്തര ലാൻഡിംഗിനായി അനുമതി ചോദിച്ച വിമാനം പലതവണ വട്ടമിട്ട് പറന്നെന്നും പൊടുന്നനെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് കൂപ്പുകുത്തുകയുമായിരുന്നു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിലത്തിടിച്ച വിമാനത്തിൽ തീ പടരുന്നതും ദൃശ്യങ്ങളിൽ കാണാം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതൽ രക്ഷാപ്രവർത്തകരും ആംബുലൻസുകളും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]