ദൃശ്യത്തിന്റെ മൂന്നാം ഭാഗം കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് മോഹന്‍ ലാല്‍. ദൃശ്യം 2 കണ്ടതിന് ശേഷം മലയാളികളല്ലാത്തവര്‍ കൂടുതല്‍ മലയാളചിത്രങ്ങള്‍ കാണാന്‍ തുടങ്ങി. മലയാളത്തിന് ഒരു പാന്‍ ഇന്ത്യന്‍ റീച്ച് കൊണ്ടുവന്ന സിനിമയായിരുന്നു ദൃശ്യം. ഇപ്പോള്‍ അതിന്റെ മൂന്നാം ഭാഗം കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ട തമിഴിനു വേണ്ടി സുഹാസിനിക്കു നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ദൃശ്യത്തെക്കുറിച്ച് സംസാരിച്ചത്.
ദൃശ്യം ഷൂട്ട് ചെയ്യുന്നതിന് അഞ്ച് വര്‍ഷം മുമ്പ് തന്നെ അതിന്റെ തിരക്കഥ സംവിധായകന്റെ കൈയിലുണ്ടായിരുന്നുവെന്ന് സുഹാസിനിയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ‘സംവിധായകന് ഒരുപാട് പേരോട് തിരക്കഥ പറഞ്ഞിട്ടുണ്ട്. പക്ഷേ അവര്‍ക്ക് ഈ സിനിമ ബോധ്യപ്പെട്ടില്ല. പിന്നീട് ആന്റണി പെരുമ്പാവൂരാണ് ഇങ്ങനെ ഒരു സബ്ജക്റ്റ് ഉണ്ട്, കേള്‍ക്കാമോ എന്ന് ചോദിച്ചത്. കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവിശ്വസനീയമായ ഒന്നായിരുന്നു അതിന്റെ തിരക്കഥ. ഒരു സിനിമ ഹിറ്റാകുന്നത് എങ്ങനെയാണ്? അതില്‍ എന്തെങ്കിലും ഉണ്ടാകണം. സിനിമ കണ്ടു കഴിഞ്ഞാല്‍ എന്തെങ്കിലും വീട്ടിലേക്ക് കൊണ്ടുപോകാനുണ്ടാകണം. ഒരു പാട്ട്, ഒരു സീന്‍.. പക്ഷേ കുടുംബത്തിന് വേണ്ടിയുള്ള സ്നേഹമായിരുന്നു ആ ചിത്രത്തിലെ കീ പോയിന്റ്’- അദ്ദേഹം പറഞ്ഞു.
‘ആറു വര്‍ഷത്തിന് ശേഷം ദൃശ്യം 2 പ്ലാന്‍ ചെയ്യുമ്പോഴാണ് കോവിഡ് വന്നത് പക്ഷേ ആ കോവിഡും ദൃശ്യവും മലയാളം സിനിമയ്ക്ക് വലിയ തോതില്‍ ഗുണകരമായി. കാരണം ലോകമെമ്പാടുമുള്ളവര്‍ ചിത്രം കണ്ടു. അടുത്തിടെ ഗുജറാത്തില്‍ സിനിമ ചിത്രീകരണം നടക്കുമ്പോള്‍ അവിടത്തുകാരായ നിരവധിപേര്‍ ദൃശ്യം കാരണം എന്നെ തിരിച്ചറിയുന്നുണ്ടായിരുന്നു. ദൃശ്യം 2- കണ്ടതിന് ശേഷം അവര്‍ കൂടുതല്‍ മലയാളം ചിത്രങ്ങള്‍ കാണാന്‍ തുടങ്ങി. മലയാളത്തിന് ഒരു പാന്‍ ഇന്ത്യന്‍ റീച്ച് കൊണ്ടുവന്ന സിനിമയാണ് അത്. ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍,’ -മോഹന്‍ലാല്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]