അല്‍വര്‍ (രാജസ്ഥാന്): വന്ദേഭാരത് തീവണ്ടി ഇടിച്ചുതെറിപ്പിച്ച പശു ദേഹത്തുവീണ് റെയില്‍വേ ട്രാക്കിൽ മൂത്രമൊഴിച്ചുകൊണ്ടിരുന്ന ആൾ മരിച്ചു. രാജസ്ഥാനിലെ അല്‍വാറിലെ ആരവല്ലി വിഹാര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
ശിവദയാല്‍ ശര്‍മ എന്നയാളാണ് മരിച്ചത്. വിരമിച്ച റെയിൽവേ ജീവനക്കാരനാണ് ഇയാൾ.
വന്ദേഭാരത് എക്സ്പ്രസ് വരുന്നതിനിടെ പശു റെയില്‍വേ ട്രാക്കിലേക്ക് പ്രവേശിക്കുകയും പശുവിന്റെ മേൽ ട്രെയിൻ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പശുവിന്റെ ശരീര ഭാഗങ്ങള്‍ ദൂരേയ്ക്ക് തെറിച്ചുവീണു.
ഇതിലൊരു ഭാഗം വീണത് 30 മീറ്ററോളം അകലെ നിൽക്കുകയായിരുന്ന ശിവദയാലിന്റെ മേലെയാണ്. ട്രാക്കിൽ മൂത്രമൊഴിച്ചുകൊണ്ട് നിൽക്കുകയായിരുന്ന ഇയാൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി. മുംബൈ-ഗുജറാത്ത് ഉള്‍പ്പെടെയുള്ള റെയിൽ പാതകളിൽ കന്നുകാലികള്‍ വിഹരിക്കുന്നത് വ്യാപകമായതിനാല്‍ ഈ റൂട്ടുകളിലൂടെയുള്ള ട്രെയിനുകളുടെ സഞ്ചാരം അത്യന്തം ദുഷ്കരമാണ്.
ഇതിനകംതന്നെ വന്ദേഭാരത് തട്ടി നിരവധി കന്നുകാലികള്‍ ചത്തിട്ടുണ്ട്. The post വന്ദേഭാരത് പശുവിനെ ഇടിച്ചുതെറിപ്പിച്ചു; ദേഹത്തുവീണ് ട്രാക്കിൽ മൂത്രമൊഴിച്ചുനിന്ന ആൾ മരിച്ചു appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

