പോളണ്ട്: ഒന്നര മണിക്കൂറിനിടെ 22 ഷോട്ട്സ് കുടിച്ച ബ്രിട്ടിഷ് സഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു. മാര്‍ക്ക് സി എന്ന 36 കാരനാണ് പോളണ്ടിലെ ക്രാകോയിലെ നൈറ്റ് ക്ലബില്‍ വച്ച് മരണപ്പെട്ടത്.
പോളണ്ടില്‍ സുഹൃത്തിനൊപ്പം അവധിയാഘോഷിക്കാന്‍ എത്തിയതാണ് മാര്‍ക്ക്. മദ്യലഹരിയിലായിരുന്ന മാര്‍ക്കും പോളിഷ് സ്വദേശിയായ സുഹൃത്തും വൈല്‍ഡ് നൈറ്റ് ക്ലബിലെ സൗജന്യ പ്രവേശനം കണ്ട് ആകൃഷ്ടനായാണ് ക്ലബിലെത്തിയത്.
മാര്‍ക് ക്ലബില്‍ മദ്യം നിരസിച്ചതാണെങ്കിലും ക്ലബിലെ ജീവനക്കാര്‍ നിര്‍ബന്ധിച്ച് മദ്യം വിളമ്പുകയായിരുന്നു. തുടര്‍ന്ന് കുഴഞ്ഞുവീണ മാര്‍കിന്റെ കൈയിലുള്ള 2,200 പോളിഷ് സ്ലോട്ടി ( 42,816 രൂപ) ക്ലബ് ജീവനക്കാര്‍ തട്ടിയെടുത്തു.
മരണസമയത്ത് മാര്‍ക്കിന്റെ രക്തത്തില്‍ 0.4% മദ്യമായിരുന്നു ഉണ്ടായിരുന്നത്. 2017 ലാണ് സംഭവം നടക്കുന്നതെങ്കിലും ഇപ്പോഴാണ് പോളിഷ് പോലീസ് കൃത്യവുമായി ബന്ധപ്പെട്ട
58 പേര്‍ക്കെതിരെ കേസെടുക്കുന്നത്. The post 90 മിനിറ്റിനിടെ കുടിച്ചത് 22 ഷോട്ട്സ്; ബ്രിട്ടിഷുകാരി കുഴഞ്ഞുവീണ് മരിച്ചു appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

