അഹമ്മദബാദ്: 2002ലെ ഗുജറാത്ത് കലാപത്തിലെ നരോദ ഗാം കൂട്ടക്കൊല കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. അഹമ്മദബാദ് സ്പെഷ്യല്‍ കോടതിയുടേതാണ് നടപടി.
സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ വെറുതെവിട്ടത്. 11പേരാണ് ഈ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടത്.ഗോദ്ര ട്രെയിന്‍ തീവെപ്പിന് പിന്നാലെയാണ് നരോദയില്‍ ആക്രമണം നടന്നത്.
ബിജെപി നേതാവും ഗുജറാത്ത് മുന്‍ മന്ത്രിയുമായ മായ കൊട്നാനി, ബജ്റംഗ് ദള്‍ നേതാവ് ബാബു ബദജ്റംഗി എന്നിവര്‍ ഉള്‍പ്പെടെ 86 പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ 18പേര് വിചാരണ കാലയളവില്‍ മരിച്ചു.
The post നരോദ ഗാം കൂട്ടക്കൊല കേസ്; മുഴുവന്‍ പ്രതികളെയും വെറുതെവിട്ട് കോടതി appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

