
സ്വന്തം ലേഖിക
ഉഴവുർ: വില്ലേജ് ഓഫീസിൻ്റെ മൂക്കിന്റെ മുന്നിൽ ഉഴവുർ കവലയിൽ രാത്രിയിൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് നെൽവയൽ നികത്തി.
കഴിഞ്ഞ ദിവസം വേനൽക്കാല രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി നെൽവയലിൽ നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഉഴവുർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നെൽവയൽ ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നു.
ഈ നോട്ടിസിൻ്റെ പേര് പറഞ്ഞാണ് രാത്രിയിൽ നെൽവയൽ നികത്തിയത്.
കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ഉഴവുർ വില്ലേജ് ഓഫീസിന്റെ പരിധിയിൽ വ്യാപകമായി അനധികൃത മണ്ണെടുപ്പും, മണൽകടത്തും വ്യാപാകയാതിനാൽ കേരള കർഷക സംഘം ഉഴവുർ മേഖല കമ്മിറ്റി റവന്യൂ മന്ത്രി, കോട്ടയം ജില്ലാ കളക്ടർ, പാലാ ആർഡിഒ, ലാൻഡ് റവന്യൂ കമ്മിഷണർ എന്നിവർക്ക് പരാതികൾ നൽകിയിട്ടും റവന്യൂ അധികൃതർ നടപടി എടുക്കുന്നത് വരെ വില്ലേജ് ഓഫീസ് ഉപരോധം സമരം ഉൾപ്പെടെയുള്ള സമരം ആരംഭിക്കും എന്ന് കാണിച്ച് കേരള കർഷക സംഘം ഉഴവുർ മേഖല കമ്മിറ്റി സർക്കാർ തലത്തിൽ വീണ്ടും പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]