
സൂറത്ത്: മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെതിരെയുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി 20ലേയ്ക്ക് മാറ്റി. കേസില്‍ അന്ന് വിധി പറയും. തനിക്കെതിരെയുള്ള കുറ്റം സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം സെഷന് കോടതി ഇന്ന് അംഗീകരിച്ചില്ല. മോദി പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് സിജെഎം കോടതി രാഹുലിന് വിധിച്ച രണ്ട് വര്‍ഷം തടവ് ശിക്ഷ സെഷന്‍സ് കോടതി സ്റ്റേ ചെയ്തിരുന്നു. അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെയാണ് നടപടികള്‍ മരവിപ്പിച്ചത്.
മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് കേസ് 20ലേക്ക് മാറ്റിയത്. സൂറത്ത് സെഷന്‍സ് കോടതി ഇതുവരെ കാണാത്ത സീനിയര്‍ അഭിഭാഷകരുടെ വാദപ്രതിവാദമാണ് നടന്നത്. രാഹുലിനായി ആര്.എസ്. ചീമയാണ് വാദിച്ചത്. ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്താണ് പരാതി നല്‍കിയതെന്നും ഒരു കാരണവശാലും ഒരു സമുദായത്തെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.
The post മാനനഷ്ടക്കേസ്: രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ വിധി 20ന് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]