ക്രെഡിറ്റ് കാര്‍ഡിനോടുള്ള ആളുകളുടെ താല്പര്യം കുറയുകയാണോ? കഴിഞ്ഞ മാസം അനുവദിച്ച ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം നോക്കുമ്പോള്‍ ഈ സംശയം ശരിയാണോ എന്ന് തോന്നിപ്പോകും. കാരണം ഒക്ടോബറില്‍ ആകെ 7.8 ലക്ഷം പുതിയ ക്രെഡിറ്റ് കാര്‍ഡുകളാണ് രാജ്യത്ത് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വിതരണം ചെയ്തത് 16 ലക്ഷം കാര്‍ഡുകളായിരുന്നു. അതായത് പുതിയ ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണത്തിലെ കുറവ് 45 ശതമാനം ആണ്.
ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം ചെലവാക്കുന്നത് ഒക്ടോബറില്‍ 1.78 ലക്ഷം കോടി രൂപയായി. ഇടപാടുകളുടെ എണ്ണം പ്രതിവര്‍ഷം 35.4 ശതമാനം വര്‍ധിച്ച് 433 ലക്ഷം കോടി രൂപയായി. പോയിന്റ്-ഓഫ്-സെയില്‍ (പിഒഎസ്) ഇടപാടുകളും ഇ-കൊമേഴ്സ് ഇടപാടുകളുമാണ് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ ഭൂരിഭാഗവും. ക്രെഡിറ്റ് കാര്‍ഡ് വഴി മൊത്തം ചെലവാക്കുന്നതിന്റെ മൂല്യത്തില്‍ ഇ-കൊമേഴ്സിന്റെ വിഹിതം ഈ വര്‍ഷം സെപ്റ്റംബറിലെ 65 ശതമാനത്തില്‍ നിന്ന് 2024 ഒക്ടോബര്‍ മാസത്തില്‍ 61 ശതമാനമായി കുറഞ്ഞു. അതേസമയം പിഒഎസ് ഇടപാടുകള്‍ മുന്‍ മാസത്തെ 35 ശതമാനത്തില്‍ നിന്ന് 39 ശതമാനമായി വര്‍ധിച്ചു. മൊത്തം ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ ഏകദേശം 51 ശതമാനവും ഇപ്പോള്‍ പിഒഎസ് ഇടപാടുകളാണ്. ശമ്പള വരുമാനക്കാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, എന്‍ആര്‍ഐകള്‍ തുടങ്ങി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]