സ്വന്തം ലേഖിക മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസിൻ്റെ പിടിയിൽ. മൂവാറ്റുപുഴ പായിപ്ര ഗ്രാമ പഞ്ചായത്തിലെ ഓവർസിയർ സൂരജ് പി ടി യാണ് വിജിലൻസിൻ്റ പിടിയിലായത്.
പായിപ്ര സ്വദേശിയിൽ നിന്നും ബിൽഡിംഗ് പെർമിറ്റിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്നും വിജിലൻസ് സംഘം പിടികൂടിയത്. എറണാകുളം വിജിലൻസ് ഡിവൈഎസ്പി ബാബുക്കുട്ടൻ്റ നേതൃത്വത്തിലുള്ള സംഘമാണ് ഓവർസിയറെ പിടികൂടിയത്.
ഇതിനു മുൻപും ഇതേ ആളിൽ നിന്നും ഓവർസിയർ രണ്ടുതവണ കൈക്കൂലി വാങ്ങിയിരുന്നു. പായിപ്ര സ്വദേശിക്ക് ബിൽഡിംഗ് പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്.
The post ബിൽഡിംഗ് പെർമിറ്റിനായി ആവശ്യപ്പെട്ടത് 5000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസിൻ്റെ പിടിയിൽ appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

