.news-body p a {width: auto;float: none;}
ഒരു കാലത്ത് തമിഴ് സിനിമയിലെ ലേഡി സൂപ്പർതാരമായിരുന്നു നടിയും രാഷ്ട്രീയ നേതാവുമായ ഖുഷ്ബു. തമിഴ് കൂടാതെ മലയാളം, തെലുങ്ക്, കന്നഡ തുടങ്ങി എല്ല് ഇൻഡസ്ട്രിയിലും ഖുഷ്ബു തിളങ്ങി. ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ് താരം. കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറയുകയാണ് ഖുഷ്ബു ഇപ്പോൾ. ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ വിമെൻ സേഫ്ടി ഇൻ സിനിമ എന്ന സെഷനിൽ സംസാരിക്കവെയാണ് ഖുഷ്ബു ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രമുഖ നടനിൽ നിന്നാണ് ഖുഷ്ബുവിന് മോശം അനുഭവമുണ്ടായത്. ഒരിക്കൽ ഒരു നായകൻ എന്നോട് ചോദിച്ചു. ആരും അറിയാതെ എനിക്ക് ഒരു ചാൻസ് തരുമോ എന്ന്. ഞാൻ ഉടനെ ചെരുപ്പ് കൈയിലെടുത്തു. ഇവിടെ വച്ച് തല്ലണോ ഇല്ലെങ്കിൽ യൂണിറ്റിന്റെ മുന്നിൽ വച്ച് തല്ലണോ എന്ന് ഞാൻ അയാളോട് ചോദിച്ചു. ഞാൻ പുതിയ ആളാണോ എന്നും എന്റെ കരിയറിന് എന്ത് സംഭവിക്കും എന്നൊന്നും ഞാൻ ഓർത്തില്ല. മറ്റെന്തിനെക്കാളും ഞാൻ എന്റെ അഭിമാനത്തിന് പ്രാധാന്യം നൽകി. നിങ്ങൾ സ്വയം ബഹുമാനിക്കണം, എങ്കിലേ മറ്റാരെങ്കിലും നിങ്ങളെ ബഹുമാനിക്കൂ.- ഖുഷ്ബു പറഞ്ഞു.
സ്ത്രീകൾ ചൂഷണം നേരിടുന്നത് സിനിമാ മേഖലയിൽ മാത്രമല്ലെന്നും ഖുഷ്ബു പറഞ്ഞു. ഷെയർ ഓട്ടോയിലും ട്രെയിനിലും ഫ്ലൈറ്റിലും യാത്ര ചെയ്യുമ്പോഴും ഇത് സംഭവിക്കും. ഇത് എല്ലായിടത്തുമുണ്ട്. സിനിമയിൽ മാത്രമല്ല. ആരെങ്കിലും മോശമായി പെരുമാറിയാ അതിനെതിരെ പ്രതികരിക്കണം എന്നും ഖുഷ്ബു പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]