
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യവ്യാപക പ്രചാരണം നടത്തുമെന്ന് ബിജെപി എംപി രവിശങ്കര്‍ പ്രസാദ്. രാഹുല്‍ ഗാന്ധി ഒരു സമുദായത്തെ അവഹേളിച്ചു. കോടതി ആവശ്യപ്പെട്ടിട്ടും മാപ്പു പറയാന്‍ തയാറായില്ല. യുപിഎ കാലത്തും അദാനി ഗ്രൂപ്പ് നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനത്തിനു തൊട്ടുപിന്നാലെ, വാര്‍ത്താ സമ്മേളനം വിളിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പവന് ഖേരക്ക് വേണ്ടി മണിക്കൂറുകള്‍ക്ക് ഉള്ളില്‍ സുപ്രീം കോടതിയില്‍ അഭിഭാഷകര്‍ എത്തി .ഗുജറാത്തില്‍ കണ്ടില്ല.രാഹുലിന്റേത് രക്തസാക്ഷി പരിവേഷം ലഭിക്കാനുള്ള ശ്രമമാണ്. നിരവധി നേതാക്കള്‍ മുമ്പും അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്,അഴമിതിയെക്കുറിച്ച് പറയാന്‍ രാഹുലിന് നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു. നാഷണല്‍ ഹെറാല്‍ഡ്, ടുജി അഴിമിതി എന്നിവ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മോദി രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നേതാവാണ്. യുപിഎ കലത്ത് നടത്തിയ അഴിമതികളില്‍ മന്മോഹന് സിങ്ങിന് പങ്കുണ്ടോയെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. വിദേശത്തെ അപമാനകരമായ രാഹുലിന്റെ പ്രസ്താവന ബോധപൂര്‍വ്വമാണെന്നും അദ്ദേഹം പറഞ്ഞു.
ഫോണില്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉണ്ടെന്ന് രാഹുല്‍ പരാതിപ്പെട്ടു, എന്നാല്‍ പരിശോധനക്ക് നല്‍കിയില്ല, ആരെയാണ് രാഹുല്‍ പേടിക്കുന്നത്? ആദാനിക്ക് കോണ്‍ഗ്രസ് ഭരണ കാലത്തും കരാറുകള്‍ നല്‍കിയിരുന്നു, കേരളത്തിലും രാജസ്ഥാനിലും കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ കരാര്‍ നല്കി, ഇതേകുറിച്ച് രാഹുല്‍ പറയാത്തത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]