.news-body p a {width: auto;float: none;} ലിമ: പെറുവിലെ ചാൻകെയിൽ ചൈനീസ് സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച ഭീമൻ തുറമുഖം തുറന്നു. ഇന്നലെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും പെറു പ്രസിഡന്റ് ഡിന ബൊളുവാർട്ടെയും ചേർന്ന് തലസ്ഥാനമായ ലിമയിൽ വച്ച് വെർച്വലായി തുറമുഖത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ലാറ്റിനമേരിക്കയിൽ ചൈനീസ് ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന ആദ്യ തുറമുഖമാണിത്. ലാറ്റിനമേരിക്കയിലേക്ക് വളരുന്ന ചൈനീസ് സ്വാധീനത്തിന്റെ പ്രതീകമായാണ് 350 കോടി ഡോളർ ചെലവിൽ നിർമ്മിച്ച ഈ തുറമുഖത്തെ വിലയിരുത്തുന്നത്.
ലിമയിൽ നിന്ന് 80 കിലോമീറ്റർ അകലെ വടക്കുള്ള തുറമുഖം ചൈനയുമായുള്ള വ്യാപാരത്തിന്റെ പ്രധാന ഹബ്ബാകും. ചൈനയുടെ ആഗോള അടിസ്ഥാന വികസന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന് കീഴിലാണ് തുറമുഖം നിർമ്മിച്ചിട്ടുള്ളത്.
ഏഷ്യ- പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിയിൽ പങ്കെടുക്കാൻ പെറുവിലെത്തിയതാണ് ഷീ. യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തി.
ഇരുവരും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ചൈനീസ് നിക്ഷേപത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് യു.എസ് നേരത്തെ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]