ചെന്നൈ: ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ‘കുബേര’ എന്ന ചിത്രത്തിന്റെ ഗ്ലിംപ്സ് റിലീസായി. ധനുഷ്, നാഗാര്‍ജ്ജുന, രശ്മിക മന്ദാന എന്നിങ്ങനെ വലിയ താരനിരയുമായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ പോലെയാണ് ഈ രംഗങ്ങള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
രണ്ട് വ്യത്യസ്ത ലുക്കില്‍ ടീസറില്‍ ധനുഷിനെ കാണാം. പുതിയ അപ്ഡേറ്റ് വന്നതോടെ ചിത്രം ഒരു ത്രില്ലറാണ് എന്ന വിലയിരുത്തലിലാണ് പ്രേക്ഷകര്‍.ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗ്, പുസ്കൂർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് കുബേര നിർമ്മിക്കുന്നത്. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന കുബേര തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കുകയാണ്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.
രായന് ശേഷം ധനുഷിന്റെതായി വരാനിരിക്കുന്ന ചിത്രമാണ് കുബേര. ചിത്രം ഡിസംബറില്‍ തീയറ്ററുകളില്‍ എത്തിയേക്കും. ഈ കഴിഞ്ഞ മാര്‍ച്ചില്‍ ധനുഷിന്റെ ചിത്രത്തിലെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരുന്നു.
ഒരു പാവപ്പെട്ടവനായാണ് ധനുഷിനെ കാണിച്ചിരിക്കുന്നത്. പിന്നലെ നാഗാര്‍ജ്ജുനയുടെയും രശ്മികയുടെയും ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു.
ചിത്രം പണം അടിസ്ഥാനമാക്കിയ ഒരു ത്രില്ലറാണ് എന്നാണ് വിവരം. ഒരു പെട്ടി കുഴിച്ചെടുക്കുന്ന രശ്മികയുടെ ഫസ്റ്റ്ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു.
അതേ സമയം ബോളിവുഡ് താരം ജിം സര്‍ഭ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നാണ് ടീസര്‍ ദൃശ്യങ്ങള്‍ നല്കുന്ന സൂചന. ധനുഷിന്റെ അവസാനം ഇറങ്ങിയ ചിത്രം രായന് ആയിരുന്നു. ധനുഷ് എഴുതി സംവിധാനം ചെയ്ത ചിത്രം അദ്ദേഹത്തിന്റെ 50മത്തെ ചലച്ചിത്രം ആയിരുന്നു.
ആഗോളതലത്തില്‍ 100 കോടി നേടിയിരുന്നു ചിത്രം. എആര്‍ റഹ്മാന് ആയിരുന്നു ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത്. ‘ഗന്ധര്‍വ്വ ഗാനം’ പുറത്ത്: ‘റൈഫിള്‍ ക്ലബി’ലെ ആദ്യ ഗാനം എത്തി കങ്കുവ ‘ശബ്ദം പ്രശ്നമുണ്ട്’ സമ്മതിച്ച് നിര്‍മ്മാതാവ്; നെഗറ്റീവ് കമന്റ്സ് വക വയ്ക്കുന്നില്ല, കങ്കുവ 2 ഓണ്‍ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

