തികച്ചും വ്യത്യസ്തമായ അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. മിക്കവാറും ആളുകൾ യാത്രകളിൽ ടെന്റ് കെട്ടി താമസിക്കാറുണ്ട്.
കാടുകളിലേക്കും കാടുകളുടെ അടുത്തേക്കും മറ്റും യാത്ര ചെയ്യുക, ടെന്റ് കെട്ടി താമസിക്കുക എന്നതൊക്കെ വിദേശരാജ്യങ്ങളിൽ പതിവാണ്. അവിടെ നിന്നുള്ള രസകരമായ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. എന്നാൽ, ചില നേരങ്ങളിൽ പേടിപ്പിക്കുന്ന സാഹചര്യങ്ങളിലൂടെയും കടന്നു പോകേണ്ടി വരും.
അത്തരം വീഡിയോകളും നാം കണ്ടുകാണും. അതുപോലെ ഒരു വീഡിയോയാണ് ഇതും.
ഈ വീഡിയോ എക്സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്നത് നേച്ചർ ഈസ് അമേസിങ് (Nature is Amazing ) എന്ന അക്കൗണ്ടാണ്. മിക്കവാറും പ്രകൃതിയുമായും വിവിധ ജീവജാലങ്ങളുമായും ബന്ധപ്പെട്ട
വീഡിയോയാണ് ഈ അക്കൗണ്ടിൽ ഷെയർ ചെയ്യാറുള്ളത്. ഈ വീഡിയോയും അങ്ങനെ ഒന്ന് തന്നെയാണ്. വീഡിയോയുടെ കാപ്ഷനിൽ ചോദിച്ചിരിക്കുന്നത്, ‘നിങ്ങളുടെ ടെന്റിന് മുന്നിൽ ഈ കരടിയെ കണ്ടുമുട്ടിയാൽ നിങ്ങൾ എന്ത് ചെയ്യും’ എന്നാണ്.
അതേ, ഒരാൾ ടെന്റിന് പുറത്ത് ശബ്ദം കേട്ട് നോക്കിയപ്പോൾ കണ്ടത് പുറത്ത് ഒരു കരടിയെയാണ്. ഇതിന്റെ വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. What would you do if you encountered this Grizzly Bear in front of your tent? pic.twitter.com/XxZBKzEzq3 — Nature is Amazing ☘️ (@AMAZlNGNATURE) November 13, 2024 വീഡിയോയിൽ ടെന്റിന് പുറത്തുനിന്നുള്ള ശബ്ദം കേൾക്കാം.
അപ്പോൾ ടെന്റിനകത്ത് ഉണ്ടായിരുന്ന യുവാവ് അത് തുറന്നു നോക്കുകയാണ്. തുറന്ന് നോക്കുമ്പോൾ കാണുന്നത് പുറത്ത് ഒരു കരടിയെയാണ്.
അപ്പോൾ തന്നെ യുവാവ് പേടിച്ച് ടെന്റ് അടയ്ക്കുന്നത് കാണാം. അതിനെ ഓടിക്കാൻ യുവാവ് ശബ്ദമുണ്ടാക്കുകയും മറ്റും ചെയ്യുന്നുണ്ട്. ഒടുവിൽ അയാൾ പതിയെ പുറത്തേക്കിറങ്ങി നോക്കുന്നതും കാണാം.
അപ്പോൾ കരടിയെ അവിടെ കാണുന്നില്ല. യുവാവ് ഉടനെ തന്നെ അവിടെ നിന്നും രക്ഷപ്പെട്ടു എന്നാണ് പറയുന്നത്.
മദ്യപിച്ചു, ചങ്ങാതികളെ ചിരിപ്പിക്കാൻ യുവാവ് ചെയ്തത്, കപ്പലിന്റെ 11 -ാം നിലയിൽ നിന്ന് കടലിലേക്ക് ചാടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

