.news-body p a {width: auto;float: none;} തിരുവനന്തപുരം: ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട കോടതിവിധിയിൽ ആവശ്യമെങ്കിൽ അപ്പീൽ പോകുമെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ.
ഉത്സവങ്ങൾക്ക് ക്ഷേത്രാങ്കണത്തിലോ മറ്റ് സ്ഥലങ്ങളിലോ ആനകളെ എഴുന്നള്ളിക്കുമ്പോൾ ജനക്കൂട്ടത്തിൽ നിന്നും വാദ്യമേളങ്ങളിൽ നിന്നും നിർദിഷ്ട അകലം പാലിക്കണമെന്നതും സമയക്രമങ്ങൾ ഉൾപ്പെടെയുള്ള ഹൈക്കോടതി മാർഗനിർദേശങ്ങൾ പരിശോധിച്ച് ആവശ്യമെങ്കിൽ അപ്പീൽ നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തൃശൂർ പൂരം ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ പരമ്പരാഗതമായ രീതിയില്‍ തന്നെ തടസമില്ലാതെ നടത്തുന്നതിനാവശ്യമായ നടപടികളാണ് വേണ്ടത്. ജനങ്ങളുടെ സുരക്ഷയും ഉത്സവങ്ങളില്‍ പങ്കെടുക്കുന്ന ആനകളുടെ സംരക്ഷണവും ഉറപ്പുവരുത്തേണ്ടതുണ്ട്.
അതിനാൽ പ്രായോഗിക വശങ്ങള് പഠിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ആനപരിപാലനം സംബന്ധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച സർക്കുലർ, 2012ലെ ചട്ടങ്ങൾ, സുപ്രീം കോടതിയുടെ 2015 ഓഗസ്റ്റ് 18ലെ ഉത്തരവിലെ നിർദേശങ്ങൾ, കോടതിയുടെ ശ്രദ്ധയിൽപ്പെട്ട
മറ്റ് പ്രശ്നങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. കരട് നാട്ടാന പരിപാലനചട്ടം ചര്‍ച്ച ചെയ്യുന്നതിനായി ഉപയോക്താക്കളുടെയും മറ്റുബന്ധപ്പെട്ടവരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഒരു ശില്‍പ്പശാല ഈ മാസം 20ന് തിരുവനന്തപുരത്ത് വനംവകുപ്പ് ആസ്ഥാനത്ത് നടത്തും.
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍, ഗുരുവായൂര്‍ ദേവസ്വം, തിരുവിതാംകൂര്‍ ദേവസ്വം, മറ്റ് ബന്ധപ്പെട്ട ദേവസ്വം പ്രതിനിധികള്‍, ആന ഉടമകളുടെ പ്രതിനിധികള്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, നിയമവിദഗ്ധര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ ശില്‍പ്പശാലയില്‍ പങ്കെടുക്കും.
ഈ ശില്‍പ്പശാലയില്‍ ഉരുത്തിരിഞ്ഞ് വരുന്ന ആശയങ്ങളും പ്രായോഗിക വശങ്ങളും കൂടി പരിഗണിച്ചായിരിക്കും തുടര്‍ നിയമനടപടികള്‍ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക എന്നും മന്ത്രി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

