
.news-body p a {width: auto;float: none;} ന്യൂയോർക്ക് : ലോകത്തെ ഏറ്റവും ഭാരമേറിയ പാമ്പായ ഗ്രീൻ അനാകോണ്ടയെ തോളിലേറ്റി കാഴ്ചക്കാരെ ഞെട്ടിച്ച് സോഷ്യൽ മീഡിയ താരം. മൈക്ക് ഹോൾസ്റ്റൺ എന്നയാളാണ് 20 അടി നീളമുള്ള ഭീമൻ അനാകോണ്ടയെ കൈകാര്യം ചെയ്യുന്ന റീൽ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
മുൻ അമേരിക്കൻ ഫുട്ബോൾ താരമായ മൈക്ക് കടുത്ത മൃഗസ്നേഹി കൂടിയാണ്. ‘ടാർസൻ ” എന്നറിയപ്പെടുന്ന മൈക്ക് പാമ്പുകൾ അടക്കമുള്ള ജീവികളെ കൈകാര്യം ചെയ്യുന്ന വീഡിയോ ഇതിന് മുമ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഗ്രീൻ അനാകോണ്ടകൾക്ക് പരമാവധി 20 – 30 അടി വരെ നീളവും 250 കിലോഗ്രാം വരെ ഭാരവും വച്ചേക്കാം. തെക്കേ അമേരിക്കയിലും കരീബിയൻ ദ്വീപായ ട്രിനിഡാഡിലുമാണ് ഗ്രീൻ അനാകോണ്ടകളുള്ളത്.
ആമസോൺ വനാന്തരങ്ങളാണ് ഇവയുടെ ഏറ്റവും പ്രശസ്തമായ വാസസ്ഥലം. അനാകോണ്ട
സ്പീഷീസുകൾ പൊതുവെ ശാന്തശീലരെ പോലെ തോന്നാമെങ്കിലും തരംകിട്ടിയാൽ ഏത് കൊലകൊമ്പനെയും വിറപ്പിക്കാൻ ശേഷിയുള്ളവരാണ്. അതേ സമയം, അനാകോണ്ടയുടെയത്ര ഭാരമില്ലെങ്കിലും ഏറ്റവും നീളം കൂടിയ പാമ്പ് സ്പീഷീസ് റെറ്റിക്കുലേറ്റഡ് പൈത്തണാണ്.
തെക്ക്, തെക്ക് – കിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ഇവയ്ക്ക് 28 – 32 അടി വരെ നീളം വയ്ക്കുമെന്ന് കരുതുന്നു. 1912ൽ ഇൻഡോനേഷ്യയിലെ സുലവേസിയിൽ നിന്ന് കണ്ടെത്തിയ ഒന്നിന്റെ നീളം 32 അടി 9.5 ഇഞ്ചായിരുന്നു.
145 കിലോഗ്രാം വരെ ഭാരം കാണപ്പെടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]