ഭാര്യ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്ബ് ഗര്‍ഭിണിയായതോടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത പോലീസ്. കാര്യവട്ടം പച്ചീരി സ്വദേശിയായ 29കാരനെയാണ് പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 21 വരെ റിമാന്റ് ചെയ്തത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരിക്കെ പരിചയപ്പെട്ട യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.
ഇയാള്‍ 2022 ഒക്ടോബര്‍ മാസത്തില്‍ അരക്കുപറമ്ബിലുള്ള വീട്ടില്‍ നിന്നും 17കാരിയായ പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയതോടെ 2023 ഫെബ്രുവരി എട്ടിന് ഇരുവരും വിവാഹിതരാവുകയായിരുന്നു.
എന്നാല്‍ ഈ സമയം പെണ്‍കുട്ടി അഞ്ച്മാസം ഗര്‍ഭിണിയായിരുന്നുവെന്ന് പെരിന്തല്‍മണ്ണ ശിശു വികസന പദ്ധതി ഓഫീസര്‍ കെ റംലത്ത് പോലീസില്‍ പരാതി നല്‍കിയതോടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കേസില്‍ പോലീസ് സ്റ്റേഷനില്‍ സ്വമേധയാ ഹാജരായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
The post ഭാര്യ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്ബ് ഗര്‍ഭിണിയായി; മലപ്പുറത്ത് ഭര്‍ത്താവ് അറസ്റ്റില്‍ appeared first on Malayoravarthakal. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

