ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു വിവാഹം.
ഇപ്പോഴിതാ പ്രിയതമയ്ക്ക് പിറന്നാൾ ആശംസയുമായി സിദ്ധാർത്ഥ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. ബ്ലാക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ പ്രണയാതുരമായ ഫോട്ടോകൾക്ക് ഒപ്പമാണ് സിദ്ധാർത്ഥ്, അദിതിയ്ക്ക് ആശംസ ആയിച്ചത്. ‘എന്റെ ജീവിതം.
പിറന്നാൾ ആശംസകൾ. ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നായിരുന്നു ഫോട്ടോയ്ക്ക് ഒപ്പം സിദ്ധാർത്ഥ് കുറിച്ചത്.
പിന്നാലെ ആശംസകളുമായി ആരാധകരും രംഗത്ത് എത്തി. സെപ്റ്റംബർ 16ന് ആയിരുന്നു അദിതിയുടെയും സിദ്ധാർത്ഥിന്റെയും വിവാഹം. ‘നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും.
മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു. നിത്യമായ സ്നേഹത്തിലേക്കും വെളിച്ചത്തിലേക്കും മാജിക്കിലേക്കും’, എന്നാണ് വിവാഹ വിവരം പങ്കിട്ട് ഇരുവരും കുറിച്ചിരുന്നത്. View this post on Instagram A post shared by Siddharth (@worldofsiddharth) 2021ൽ മഹാസമുദ്രം എന്ന തെലുങ്ക് ചിത്രത്തിൽ അദിതിയും സിദ്ധാർത്ഥും ഒന്നിച്ച് അഭിനയിച്ചിരുന്നു.
അന്ന് മുതൽ ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ വന്നു. ശേഷം ഇവർ ലിവിംഗ് റിലേഷനിൽ ആണെന്നും റിപ്പോർട്ടുണ്ടായിരുന്നു.
2006ൽ പ്രജാപതി എന്ന മമ്മൂട്ടി സിനിമയിലൂടെയാണ് അദിതി വെള്ളിത്തിരയിൽ എത്തുന്നത്. ശേഷം ശൃംഗരം എന്ന സിനിമയിലും അഭിനയിച്ചു.
ഇതിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധനേടി. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി സിനിമകളിൽ അദിതി നായികയായി എത്തി.
തമിഴ് , തെലുങ്ക് , ഹിന്ദി തുടങ്ങി ഭാഷാ സിനിമകളിൽ സജീവമായി തുടരുന്ന നടനാണ് സിദ്ധാർത്ഥ്. അഭിനയത്തിന് പുറമേ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, പിന്നണി ഗായകൻ എന്നീ നിലകളിലും അറിയപ്പെടുന്ന സിദ്ധാർത്ഥ്, നിലപാടുകൾ തുറന്നു പറഞ്ഞ് പലപ്പോഴും വാർത്തകൾ ഇടം നേടാറുണ്ട്.
] ഇത് കലക്കും; കൗതുകമുണർത്തി ‘പ്രാവിൻകൂട് ഷാപ്പ്’ സെക്കന്റ് ലുക്ക്, ചിത്രം ഉടൻ തിയറ്ററുകളിൽ ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

