സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്, പക്ഷേ വലിയ സാമ്പത്തിക ബാധ്യത മിക്കപ്പോഴും പുറത്തുനിന്നുള്ള സഹായം കൂടാതെ വീട് സ്വന്തമാക്കാൻ കഴിയില്ല എന്നതിലെത്തുന്നു. ഇവിടെയാണ് ഭവന വായ്പകളുടെ പ്രസക്തി. വീട് നിർമ്മിക്കാനും സ്വന്തമാക്കാനും ആവശ്യമായ പണം ഭവന വായ്പയിലൂടെ ലഭിക്കുന്നു. ഇന്നത്തെ പുതിയ കാലത്ത് ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നത് വളരെ എളുപ്പമാണ്, കാരണം നിരവധി വിശ്വാസയോഗ്യമായ ഹോം ലോൺ ആപ്പുകൾ ഇന്നുണ്ട്. വായ്പയെടുക്കൽ ഈ ആപ്പുകൾ ലളിതമാക്കുന്നു. ഓൺലൈനായി നിങ്ങൾക്ക് ലോൺ എടുക്കാം, നിങ്ങളുടെ അപേക്ഷ ട്രാക്ക് ചെയ്യാം, തിരിച്ചടവുകൾ കൈകാര്യം ചെയ്യാം, എല്ലാം നിങ്ങളുടെ വീട്ടിൽ നിന്നും തന്നെ ചെയ്യാനാകും എന്നതും സവിശേഷതയാണ്.
ഈ ലേഖനത്തിലൂടെ ഭവന വായ്പയുടെ പ്രാഥമിക വിവരങ്ങൾ, അപേക്ഷ രീതി, പ്രധാനപ്പെട്ട തീരുമാനങ്ങൾ, പിന്നെ എങ്ങനെയാണ് Bajaj Finserv App പോലെയുള്ള ഭവന വായ്പാ ആപ്പുകൾ നിങ്ങളുടെ ഭവന വായ്പാ അനുഭവം മെച്ചപ്പെടുത്തുക എന്നിവ അറിയാം.
ഭവന വായ്പകളെക്കുറിച്ച് എന്താണ് നിങ്ങൾ അറിയേണ്ടത്
വീട് വാങ്ങാനോ നിർമ്മിക്കാനോ സാമ്പത്തിക സ്ഥാപനങ്ങൾ നൽകുന്ന വായ്പയാണ് ഹോം ലോൺ. ഇത് സെക്യൂർഡ് ആയിരിക്കും. അതായത് സ്ഥലം ഈടായി നൽകേണ്ടി വരും. ലോൺ പൂർണമായും തിരിച്ചടക്കുന്നത് വരെ അതിന്മേലുള്ള അവകാശം വായ്പ നൽകുന്നവർക്ക് ആയിരിക്കും. ഇത് നിങ്ങളുടെ വായ്പയ്ക്ക് ഒരു സുരക്ഷിതത്വം വായ്പ നൽകുന്നയാൾക്ക് നൽകും. അത് മാത്രമല്ല ഈ രീതിയിലൂടെ വളരെ കുറഞ്ഞ നിരക്കിൽ വായ്പ നൽകാനും കഴിയുന്നു.
ഭവന വായ്പയുടെ പ്രധാന സവിശേഷതകൾ
Loan-to-Value (LTV) Ratio: LTV അനുപാതം എന്നാൽ സ്ഥലത്തിന്റെ മൊത്തം മൂല്യത്തിൽ എത്ര ശതമാനം വായ്പയായി നൽകാനാകും എന്നതാണ്. ഇത് പൊതുവെ 70% മുതൽ 90% വരെയാണ്. ബാക്കി ഡൗൺ പെയ്മെന്റായി കടമെടുക്കുന്നയാൾ നൽകണം. പലിശ നിരക്കുകൾ: മറ്റു വായ്പകളെ അപേക്ഷിച്ച് ഹോം ലോണുകൾക്ക് കുറഞ്ഞ പലിശനിരക്കാണ് ഉള്ളത്. കരാർ അനുസരിച്ച് ഈ നിരക്ക് സ്ഥിരമാകാം. അല്ലെങ്കിൽ വിപണി സാഹചര്യങ്ങൾക്ക് അനുസൃതമായി ഫ്ലോട്ടിങ് നിരക്കും ആകാം. തിരിച്ചടവ് കാലയളവ്: ദീർഘകാല തിരിച്ചടവാണ് സാധാരണ ഹോം ലോണിനുള്ളത്. ചിലപ്പോൾ 40 വർഷം വരെ ഇത് നീളാം. കാലവധിക്ക് അനുസരിച്ച് മാസം അടയ്ക്കുന്ന EMI (Equated Monthly Installment) തുകയിലും മാറ്റം വരും. ദീർഘകാലം തെരഞ്ഞെടുത്താൽ ചെറിയ EMI മതിയാകും. EMIs: പലിശയും മുതലും ചേർന്നതാണ് EMI. ലോണിന്റെ വലിപ്പം, പലിശ നിരക്ക്, കാലയളവ് എന്നിവ പരിഗണിച്ചാണ് ഇത് തീരുമാനിക്കുന്നത്. നികുതി ഗുണങ്ങൾ: തിരിച്ചടച്ച മുതലിലും പലിശയിലും നികുതിയിളവ് നേടാൻ കടം വാങ്ങിയവർക്ക് സാധിക്കും. ആദായ നികുതി നിയമത്തിന്റെ പരിധിയിലാണ് ഇത് വരിക. അതിനാൽ തന്നെ സ്ഥലം, അല്ലെങ്കിൽ വീട് വാങ്ങുന്നതിനുള്ള നികുതി സൗഹൃദ രീതിയാണ് വായ്പകൾ.
ഹോം ലോൺ ആപ്പുകളുടെ ഗുണം
ഭവന വായ്പ ഉൾപ്പെടെ വിപ്ലവകരമായ മാറ്റങ്ങൾ ഈ മേഖലയിൽ കൊണ്ടുവരാൻ ഭവന വായ്പാ ആപ്പുകൾക്ക് കഴിഞ്ഞിട്ടുണ്ട്. സൗകര്യപ്രദമായും വേഗത്തിലും ഈ ആപ്പുകളുടെ സേവനം പ്രയോജനപ്പെടുത്താം. സ്മാർട്ട്ഫോൺ മാത്രം മതി, ലോൺ അപേക്ഷ മുതൽ ലോൺ വിതരണം വരെ നിങ്ങൾക്ക് കൈകാര്യം ചെയ്യാം. Bajaj Finserv App പോലെയുള്ള ആപ്പുകൾ എങ്ങനെയാണ് ഭവന വായ്പയിൽ നിങ്ങളെ സഹായിക്കുക എന്ന് നോക്കാം.
സൗകര്യം: ബാങ്കിൽ നേരിട്ട് പോകേണ്ട, ദീർഘമായ കാത്തിരിപ്പ് വേണ്ട, വീട്ടിലിരുന്ന് തന്നെ ഹോം ലോൺ അപേക്ഷിക്കാം, യോഗ്യത പരിശോധിക്കാം, അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാം. കടലാസ് രഹിത പ്രോസസ്: പേപ്പർവർക്കുകൾ പരമാവധി ഒഴിവാക്കാം, സമയം ലാഭിക്കാം, ഒരുപാട് രേഖകൾ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കാം. ഡിജിറ്റൽ ഇന്റർഫേസിലൂടെ വിവരങ്ങൾ സുരക്ഷിതമായി സേവ് ചെയ്യാം. തത്സയമ അപ്ഡേറ്റുകൾ: സുതാര്യതയാണ് ആപ്പുകളുടെ ഏറ്റവും വലിയ സവിശേഷത. അപ്പപ്പോൾ വിവരങ്ങൾ ലഭ്യമാകും. ആപ്ലിക്കേഷൻ സ്റ്റാറ്റസ് എന്താണ് എന്ന് നിങ്ങൾക്ക് അറിയാനാകും. ലോൺ കാൽക്കുലേറ്റർ: എല്ലാ ആപ്പുകളിലും തന്നെ കാൽക്കുലേറ്റർ ലഭ്യമാണ്. ഇതനുസരിച്ച് നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്ന ലോണുകളെക്കുറിച്ച് അറിയാം. യോഗ്യത, ഇ.എം.ഐ, തിരിച്ചടവ് കാലാവധി എന്നിവയെല്ലാം അറിയാം. സുരക്ഷ: അത്യാധുനിക എൻക്രിപ്ഷൻ, ഓഥന്റിക്കേഷൻ രീതികളാണ് നിങ്ങളുടെ വ്യക്തിവിവരങ്ങൾക്കായി ഈ ആപ്പുകൾ സ്വീകരിക്കുന്നത്. ഇത് വിവരങ്ങൾ ചോരാതിരിക്കാനും പ്രൈവസി ഉറപ്പാക്കാനും സഹായിക്കും.
എങ്ങനെ ഹോം ലോൺ അപേക്ഷ എളുപ്പമാക്കാം
നിങ്ങൾക്ക് അനുകൂലമായി ഒരു ലോൺ ലഭിക്കാൻ എന്തൊക്കെയാണ് പ്രാഥമികമായി ചെയ്യേണ്ടത് എന്നറിയാം.
ഒരു ശക്തമായ ക്രെഡിറ്റ് സ്കോർ: ഉയർന്ന ക്രെഡിറ്റ് സ്കോർ എന്നാൽ നിങ്ങൾക്ക് വിശ്വാസ്യതയുണ്ടെന്ന് അർഥം. കുറഞ്ഞ പലിശനിരക്കിലും വേഗത്തിലും ലോൺ കിട്ടും. സ്ഥിരമായി നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കൂ, ക്രെഡിറ്റ് സ്കോർ ഉയർത്താൻ നടപടിയെടുക്കൂ. കൃത്യമായ സാമ്പത്തിക വിവരങ്ങൾ നൽകാം: നിങ്ങളുടെ വരുമാനം, കടം എന്നിവ കൃത്യമായി നിങ്ങൾ അറിയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. തെറ്റായ വിവരങ്ങൾ ലോൺ നിരാകരിക്കാനോ വൈകാനോ ഇടയാക്കാം. കൃത്യമായ ലോൺ സംഖ്യ: ആവശ്യമുള്ളത് മാത്രം വായ്പയെടുക്കുക. അനാവശ്യത്തിന് ലോൺ എടുത്താൽ ഉയർന്ന ഇ.എം.ഐ, സാമ്പത്തിക ഞെരുക്കം എന്നിവ പ്രതീക്ഷിക്കുക. ആപ്പുകളിലെ ലോൺ കാൽക്കുലേറ്റർ ഉപയോഗിച്ച് ലോൺ തുക നിശ്ചയിക്കാം. സമയത്ത് തിരിച്ചടവ്: നിലവിൽ നിങ്ങൾക്ക് വായ്പകളുണ്ടെങ്കിൽ കൃത്യമായ തിരിച്ചടവ് ഉറപ്പാക്കാം. ഇത് ക്രെഡിറ്റ് ഹിസ്റ്ററി നല്ലതാക്കാൻ സഹായിക്കും. പുതിയ ഹോം ലോൺ അപേക്ഷയിൽ നിങ്ങൾക്ക് അനുകൂലമായ തീരുമാനവും ഉണ്ടാകും.
ഭവന വായ്പക്ക് എന്തുകൊണ്ട് Bajaj Finserv App തെരഞ്ഞെടുക്കണം
ഹോം ലോൺ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് യോജിച്ച ചോയ്സാണ് Bajaj Finserv App. എന്തുകൊണ്ടെന്ന് പരിശോധിക്കാം.
യൂസർ സൗഹൃദ ഇന്റർഫേസ്: ലളിതമായ ഡിസൈൻ, ലോൺ അപേക്ഷ രീതികൾ, ആദ്യമായി ഉപയോഗിക്കുന്നവർക്ക് പോലും എളുപ്പത്തിൽ ലോൺ എടുക്കാം. പ്രീ അപ്രൂവ് ചെയ്ത ഓഫറുകൾ: നിലവിലുള്ള ഉപയോക്താക്കൾക്ക് ലോൺ ഓഫറുകൾ ലഭ്യമാണ്. വേഗത്തിൽ അപ്രൂവലും ലഭിക്കും, ലോണും ലഭിക്കും. ഫ്ലെക്സിബിൾ ലോൺ: പലതരത്തിലുള്ള ലോൺ തുകയും തിരിച്ചടവ് കാലയളവും ലഭ്യമാണ്. നിങ്ങൾക്ക് സൗകര്യത്തിന് അനുസരിച്ച് ലോൺ നിശ്ചയിക്കാം. രേഖകൾ എളുപ്പത്തിൽ: കടലാസ് ഉപയോഗം വളരെ കുറവ്. അതുകൊണ്ട് തന്നെ വേഗത്തിലും കുരുക്കുകൾ ഇല്ലാതെയും ലോൺ അപേക്ഷിക്കാം. വേഗത്തിൽ അപ്രൂവൽ: വേഗത്തിൽ നിങ്ങൾക്ക് അപ്രൂവൽ നേടാം, ലോൺ തുക അക്കൗണ്ടിൽ എത്തിക്കാം. 24/7 കസ്റ്റമർ സപ്പോർട്ട്: ലോൺ അപേക്ഷ മുതലുള്ള എല്ലാ ഘട്ടത്തിലും നിങ്ങൾക്കുള്ള സംശയങ്ങൾക്ക് മറുപടി നൽകാൻ എപ്പോഴും സജ്ജമായ സപ്പോർട്ട് ടീം.
വീട് യാഥാർത്ഥ്യമാക്കാം!
വീട് എന്ന സ്വപ്നം പൂർത്തീകരിക്കാൻ വളരെ ആവശ്യമുള്ള ഒരു സാമ്പത്തിക ടൂൾ ആണ് ഭവന വായ്പ. ഭവന വായ്പാ ആപ്പുകളുടെ വരവോടെ ലോണുകൾ കൈകാര്യം ചെയ്യുന്നത് വളരെ എളുപ്പമായി. ഇവ സൗകര്യപ്രദവും യൂസർഫ്രണ്ട്ലിയുമാണ്. ഒരുപാട് ഗുണങ്ങൾ ഈ ആപ്പുകൾക്കുണ്ട്. സുതാര്യത, സുരക്ഷ എന്നിവയും പ്രത്യേകതകളാണ്. നിങ്ങൾക്ക് ഒരു പുതിയ വീട് വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ, അതിന് സാമ്പത്തിക സഹായം വേണമെങ്കിൽ ഹോം ലോൺ ആപ്പ് ഡൗൺലോഡ് ചെയ്ത് Bajaj Housing Finance വഴി അപേക്ഷിക്കാം. Bajaj Finance-ന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. ഇന്ന് തന്നെ ലോണിനായി അപേക്ഷിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]