
.news-body p a {width: auto;float: none;} വില്ലുപുരം: വിജയ്യുടെ തമിഴ്നാട് വെട്രി കഴകം (ടി വി കെ) പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിന് ആശംസകളുമായി നടൻ സൂര്യ. തന്റെ സ്നേഹിതന്റെ പുതിയ യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി താരം വ്യക്തമാക്കി.
പുതിയ ചിത്രമായ ‘കങ്കുവ’യുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവേയാണ് അദ്ദേഹം വിജയ്ക്ക് ആശംസ നേർന്നത്. ‘എന്റെ സുഹൃത്ത് പുതിയൊരു യാത്രയ്ക്ക് തുടക്കമിടുകയാണ്.
അദ്ദേഹത്തിന്റെ വരവ് നന്നാകട്ടെ’- എന്നാണ് സൂര്യ പറഞ്ഞത്. നിറകൈയടികളോടെയാണ് കാണികൾ സൂര്യയുടെ വാക്കുകളെ സ്വീകരിച്ചത്.
#Suriya wishing #ThalapathyVijay for his political entry at #Kanguva audio launch!!❤️ Nanban🫂 pic.twitter.com/qv1uUQMhum — Forum Reelz (@ForumReelz) October 26, 2024 ഇന്ന് വിക്രവാണ്ടിയിലാണ് വിജയ്യുടെ തമിഴ്നാട് വെട്രി കഴകം പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം നടക്കുന്നത്. വിക്രവാണ്ടിയിൽ 170 ഏക്കറിലാണ് സമ്മേളന വേദി.
ബി ആർ അംബേദ്കർ, പെരിയാർ ഇ വി രാമസാമി, കെ കാമരാജ് എന്നിവർക്കൊപ്പം വിജയ്യുടേയും കൂറ്റൻ കട്ടൗട്ടുകളാണ് പ്രധാന ആകർഷണം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് പാർട്ടിയുടെ പ്രത്യയശാസ്ത്രം അറിയിച്ച് ശക്തി തെളിയിക്കുന്ന സുപ്രധാന ദിനമാണ് ഇന്ന്.
വിജയ് സിനിമയിലെ ട്വിസ്റ്റുകൾ പോലെ സസ്പെൻസുകളും ഒളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ദ്രാവിഡ പാർട്ടികളിലെ നിരവധി പ്രമുഖ നേതാക്കളും മുൻ കോൺഗ്രസ്, ഡി.എം.കെ, അണ്ണാ ഡി.എം.കെ നേതാക്കളും വേദിയിൽ പ്രത്യക്ഷപ്പെട്ടേക്കാം.
നിരവധി സിനിമാ താരങ്ങളും പങ്കെടുത്തേക്കും. മൂന്നു ലക്ഷംപേർക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]