
.news-body p a {width: auto;float: none;}
ലണ്ടൻ: ലണ്ടനിൽ പോയി സെറ്റിൽഡ് ആകണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. അവിടത്തെ ജീവിത സാഹചര്യവും ജോലി സാദ്ധ്യതയുമൊക്കെ തന്നെയാണ് പലരെയും ആകർഷിക്കുന്നത്. പാർട് ടൈം ജോലിയും മറ്റും ചെയ്ത് കൈനിറയെ സമ്പാദിക്കാമെന്നത് തന്നെയാണ് പലരെയും ആകർഷിക്കുന്നത്. പാർട്ട് ടൈമായി ക്ലീനിംഗ് അടക്കമുള്ളവ ചെയ്യുന്നവരുണ്ട്.
എന്തൊക്കെ ജോലികളാണ് അവിടെയുള്ളതെന്ന് അറിയാൻ ആകാംക്ഷയുള്ളവരുമുണ്ട്.ഇപ്പോഴിതാ ലണ്ടനിൽ ഇളനീർ വെട്ടി ജീവിക്കുന്ന ഒരാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അവിടെ ഇങ്ങനെയും ഒരു ജോലിയുണ്ടോ? എന്നാണ് പലരും ചോദിക്കുന്നത്. പോഷക ഗുണങ്ങളടങ്ങിയ ഇളനീരിന് ലണ്ടനിലും ആരാധകർ ഒരുപാടുണ്ട്. ഒരു ബ്രിട്ടീഷുകാരൻ തന്നെയാണ് ഇളനീർ വെട്ടി ആവശ്യക്കാർക്ക് വിൽക്കുന്നത്.
കാർ തന്നെയാണ് ഷോപ്പ് ആക്കിയിരിക്കുന്നത്. ആളുകൾ കാൽനടയായി പോകുന്നയിടത്താണ് ഷോപ്പ്. നടന്നു ക്ഷീണിച്ച് വരുന്നവർ ഇളനീർ കാണുമ്പോൾ ഇതുവാങ്ങും. ഇതാണ് കച്ചവട തന്ത്രം. ‘നാരിയൽ, നാരിയൽ പാനി’ എന്ന് വിളിച്ച് പറയുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ഓരോരുത്തർക്ക് ഇളനീർ വെട്ടിക്കൊടുക്കുന്നു.
ഇളനീർ വെട്ടുന്നത് ഒരാൾ നോക്കി നിൽക്കുന്നതും കാണാം. രണ്ട് ദിവസം മുമ്പ് ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. അഞ്ച് ലക്ഷത്തോളം പേർ ലൈക്ക് ചെയ്തിട്ടുണ്ട്. ലണ്ടനിൽ പോയാൽ ഇങ്ങനെയും ജീവിക്കാമല്ലേ എന്നൊക്കെ ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
View this post on Instagram