അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്റെ സംവിധായകനായിട്ടാണ് ആദ്യം രോഹിത് വി എസ് ശ്രദ്ധയാകര്‍ഷിച്ചത്. പിന്നീട് ടൊവിനോ തോമസിന്റെ കളയുടെ സംവിധായകനായും ശ്രദ്ധയാകര്‍ഷിച്ചു. ടിക്കി ടാക്കയെന്ന സിനിമയാണ് രോഹിത്തിന്റെ സംവിധാനത്തില്‍ എത്താനുള്ളത്. മലയാളത്തിന്റെ പൃഥ്വിരാജ് നായകനാകുന്ന ഒരു സിനിമയും ആലോചിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് രോഹിത്ത്.
സാമൂഹ്യ മാധ്യമത്തിലൂടെ സംവിധായകൻ പൃഥ്വിരാജിന്റെ ചിത്രം വെളിപ്പെടുത്തിയത്. എമ്പുരാൻ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് സംവിധായകൻ പൃഥ്വിരാജ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹൻലാല്‍ വീണ്ടും പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയിലും ആണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.. വൻ ക്യാൻവാസിലാണ് ചിത്രം ചിത്രീകരിക്കുന്നത്.
സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്ഡേറ്റുകളില് നിന്ന് മനസിലാകുന്നത്. അതുകൊണ്ടാണ് വിദേശ രാജ്യങ്ങളിലടക്കം എമ്പുരാൻ സിനിമ ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഖുറേഷി എബ്രമായി ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ എമ്പുരാൻ എന്ന സിനിമ നേടുക മലയാളത്തിലെ എക്കാലത്തെയും ഓപ്പണിംഗ് കളക്ഷൻ ആയിരിക്കുമെന്നാണ് സൂചന. സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും താരങ്ങള്‍ മോഹൻലാല്‍ ചിത്രത്തില്‍ ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Read More: ‘ചിത്രീകരണത്തിനിടെ എനിക്ക് വേദനയുണ്ടാകുമ്പോള്‍ നിര്‍ത്താൻ പറയും’, ആരോഗ്യാവസ്ഥ വെളിപ്പെടുത്തി നടൻ ദുല്‍ഖര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]