ധാക്ക: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലാദേശ് പൊരുതുന്നു. ധാക്കയില്‍ നടക്കുന്ന മത്സരത്തില്‍ 202 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ബംഗ്ലാദേശ് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുത്തിട്ടുണ്ട്.
ഇപ്പോഴും 101 റണ്‍സ് പിറകിലാണ് ബംഗ്ലാദേശ്. നേരത്തെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 106നെതിരെ ദക്ഷിണാഫ്രിക്ക 308 റണ്‍സെടുത്തിരുന്നു.
114 റണ്‍സ് നേടിയ കെയ്ല്‍ വെറെയ്നെയാണ് ദക്ഷിണാഫ്രിക്കയെ മികച്ച ലീഡിലേക്ക് നയിച്ചത്. വിയാന്‍ മള്‍ഡര്‍ 54 റണ്‍സ് നേടി.
ബംഗ്ലാദേശിന് വേണ്ടി തയ്ജുല്‍ ഇസ്ലാം മൂന്ന് വിക്കറ്റെടുത്തു. ഷദ്മാന്‍ ഇസ്ലാം (1), മൊമിനുല്‍ ഹഖ് (0), നജ്മുല്‍ ഹുസൈന് ഷാന്റോ (23) എന്നിവുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.
കഗിസോ റബാദ രണ്ട് വിക്കറ്റ് വീഴ്ത്തി. കേശവ് മഹാരാജിന് ഒരു വിക്കറ്റെടുത്തു.
മഹ്മുദുല്‍ ഹസന് ജോയ് (38), മുഷ്ഫിഖുര്‍ റഹീം (31) എന്നിവര്‍ ക്രീസിലുണ്ട്. ആറിന് 140 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം ദിനം ആരംഭിക്കുന്നത്.
മള്‍ഡര്‍ – വെറെയ്നെ സഖ്യം 119 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് മത്സരത്തില്‍ നിര്‍ണായകമായത്.
രണ്ട് സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വെറെയ്നെയുടെ ഇന്നിംഗ്സ്. ഇരുവരേയും കൂടാതെ ഡെയ്ന്‍ പിയറ്റ് 32 റണ്‍സെടുത്തു.
കേശവ് മഹാരാജാണ് (0) പുറത്തായ മറ്റൊരു താരം. റബാദ (2) പുറത്താവാതെ നിന്നു.
മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ പാകിസ്ഥാന്റെ ‘പൂഴികടകന്’; റാവല്‍പിണ്ടിയില്‍ പന്ത് കുത്തിത്തിരിയും നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 106ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കഗിസോ റബാദ, വിയാന്‍ മള്‍ഡര്‍, കേശവ് മഹാരാജ് എന്നിവരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.
മുഹമ്മദുല്‍ ഹസന് ജോയ് 30 റണ്‍സെടുത്ത് ബംഗ്ലാദേശിന്റെ ടോപ് സ്കോററായി. നാല് പേര്‍ക്ക് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്.
മഹ്മുദുല്‍ ഹസന് പുറമെ മുഷ്ഫിഖുര്‍ റഹീം (11), മെഹിദി ഹസന് മിറാസ് (13), തയ്ജുല്‍ ഇസ്ലാം (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഷദ്മാന്‍ ഇസ്ലാം (0), മൊമിനുള്‍ ഹഖ് (4), നജ്മുല്‍ ഹുസൈന് ഷാന്റോ (7) ലിറ്റണ്‍ ദാസ് (1) നിരാശപ്പെടുത്തി.
ജാകര്‍ അലി (2), നയീം ഹസന് (8), തയ്ജുല്‍ ഇസ്ലാം (16) എന്നിവരും പുറത്തായി. ഇന്ത്യയുടെ പരമ്പര തോറ്റാണ് ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തം നാട്ടില്‍ ഇറങ്ങുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

