പ്രിയങ്ക ചോപ്രയുടെ പുതിയ ലുക്ക് കണ്ട് അന്തംവിട്ട് നില്‍ക്കുകയാണ് സിനിമാലോകം. മെലിഞ്ഞ്, താടിയെല്ലുകള്‍ കുറച്ചുകൂടി കൂര്‍ത്ത് ആരെയും അമ്പരപ്പിക്കുന്ന ലുക്കിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മുംബൈയില്‍ നടന്ന പരിപാടികളില്‍ പ്രിയങ്ക പങ്കെടുത്തത്. പ്രശംസകള്‍ക്കൊപ്പം പുതിയ ആരോപണങ്ങള്‍ക്കും കൂടിയാണ് താരത്തിന്റെ പുതിയ ലുക്ക് തുടക്കമിട്ടിരിക്കുന്നത്.
താരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റുകളുടെ കമെന്റ്സെക്ഷനുകള് ചര്‍ച്ചകള്‍ കൊണ്ട് നിറയുകയാണ്. പ്രിയങ്കയുടെ പുതിയ ലുക്കിനെ പ്രകീര്‍ത്തിച്ച് ആരാധകരും അത് സര്‍ജറിയിലൂടെ നേടിയെടുത്തതാണെന്ന ആരോപണവുമായി മറ്റൊരു കൂട്ടരുമാണ് കമെന്റ്സെക്ഷനുകള് നിറയ്ക്കുന്നത്.
പ്രിയങ്കയുടെ താടി മുന്പത്തെക്കാള് കൂര്‍ത്തതായി കാണുന്നുണ്ടെന്നും അതിനുവേണ്ടി അവര്‍ ശസ്ത്രക്രിയയ്ക്ക് വിധേയ ആയിട്ടുണ്ടാവും എന്നും ഒരു വിഭാഗം ആരോപിക്കുന്നു. എന്നാല്‍ അവര്‍ നേരത്തത്തേക്കാള്‍ മെലിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടാണ് മുഖത്തിന്റെയും ശരീരത്തിന്റെയും ആകൃതിക്ക് വ്യത്യാസം തോന്നുന്നത് എന്നുമാണ് ആരാധകരുടെ വാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]