കൊച്ചി: ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ളവരാണ് മാളവികയും തേജസും. നായികനായകനിലൂടെയായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്.
സ്കിറ്റുകളിലെ ഒരുമ കണ്ടപ്പോള്‍ മുതല്‍ നിങ്ങള്‍ക്ക് ജീവിതത്തിലും ഒന്നിച്ചൂടേയെന്നായിരുന്നു ചോദ്യങ്ങള്‍. ഷോ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമായി ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇതെങ്ങനെ, ഇതെപ്പോള്‍ സംഭവിച്ചു, പ്രണയത്തിലായിരുന്നോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍.
ജാതകമൊക്കെ നോക്കിയതിന് ശേഷമായിരുന്നു വിവാഹം. ആദ്യം പറഞ്ഞത് അതേക്കുറിച്ചായിരുന്നു എന്നാണ് മാളവിക പ്രതികരിച്ചത്.
അടുത്തിടെയായിരുന്നു ഇരുവരും കുഞ്ഞ് അതിഥി വരാന്‍ പോവുന്നതിന്റെ സന്തോഷം പങ്കുവെച്ചത്. ആളിങ്ങെത്തും മുന്‍പ് മാളവികയും അമ്മയും തേജസും പുതിയ ഫ്ളാറ്റിലേക്ക് മാറിയിരുന്നു.
ഫ്ളാറ്റ് മാറിയ വിശേഷം ഇവര്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മാളവികയുടെ അപ്രതീക്ഷിത സര്‍പ്രൈസില്‍ ഞെട്ടിയിരിക്കുകയാണ് തേജസ്. ഞാനൊരു ചെറിയ സര്‍പ്രൈസ് കൊടുക്കുകയാണ്.
എന്താണ് കാര്യം എന്ന് ആള്‍ക്ക് അറിയില്ല. മാസങ്ങള്‍ക്ക് മുന്‍പ് തേജസേട്ടന്റെ ഫോണ്‍ പൊട്ടിയിരുന്നു.
പുതിയൊരു ഫോണ്‍ മേടിച്ച് കൊടുക്കാമെന്നാണ് ഞാന്‍ കരുതിയത്. രണ്ട് ഫോണായിരുന്നു മാളവിക തേജസിന് നല്‍കിയത്.
ഇത് രണ്ടും എനിക്കാണോയെന്നായിരുന്നു തേജസിന്റെ ചോദ്യം. ഇടയ്ക്ക് കണ്ണ് നിറഞ്ഞിരുന്നു തേജസിന്റെ.
അതും മാളവിക വീഡിയോയില്‍ കാണിച്ചിരുന്നു. പുള്ളി ഇത് തീരെ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.
സര്‍പ്രൈസ്, ഹാപ്പി എന്ന ഹാഷ് ടാഗോടെയായിരുന്നു മാളവിക പുതിയ വീഡിയോ പങ്കുവെച്ചത്. രണ്ട് ഫോണോ, എനിക്കോ തേജസിന്റെ എക്സ്പ്രഷന്‍ കൊള്ളാം, നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ തേജസ് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു നാട്ടിലെത്തിയത്. തേജസിനൊപ്പമായി രസകരമായ വീഡിയോകള്‍ ചെയ്തും മാളവിക എത്താറുണ്ട്.
തേജസിനെയും വീഡിയോകളില്‍ കാണിക്കണമെന്നാണ് എല്ലാവരും മാളവികയോട് പറയാറുള്ളത്.കുറച്ച് ചമ്മലൊക്കെയുണ്ടെങ്കിലും പ്രാങ്ക് ചെയ്യാനും, പണി കൊടുക്കാനുമൊക്കെ തേജസും മുന്നിലാണ്. ഗര്‍ഭിണിയാണെന്ന കാര്യം അവന് മറന്ന് പോയാല്‍ ഇങ്ങനിരിക്കും, വൈറലായി തേജസ്-മാളവിക വീഡിയോ
ഗര്‍ഭകാലത്ത് എന്ത് ആവശ്യപ്പെട്ടാലും കിട്ടും, ആരും എതിർക്കില്ലെന്ന് മാളവിക
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

