
ഗാസിയാബാദ്: വീട്ടുടമസ്ഥനോട് പ്രതികാരം തീർക്കാർ മൂത്രം ചേർത്തുള്ള റൊട്ടി പാചകം ചെയ്ത് നൽകിയെന്ന പരാതിയിൽ ജോലിക്കാരി പിടിയിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആണ് തന്നെ ശകാരിച്ചതിന് പ്രതികാരമായി വീട്ടുജോലിക്കാരി ഉടമസ്ഥനും കുടുംബത്തിനും മൂത്രം ചേർത്തുള്ള റൊട്ടി നൽകിയത്. ജോലിക്കാരിയായ റീന(32)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ ഒരു റസിഡൻഷ്യൽ സൊസൈറ്റിയിൽ താമസിക്കുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ നിതിൻ ഗൗതമിൻ്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു രീന.
അടുത്തിടയായി നിതിൻ ഗൗതമിൻ്റെ ഭാര്യ രൂപം ഗൗതം, കുടുംബാംഗങ്ങളിൽ ചിലർ എന്നിവർക്ക് കരൾ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നു. ഇതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ കാരണം ഭക്ഷണമാണെന്നും ഇതിൽ ജോലിക്കാരിയായ റീനയ്ക്ക് പങ്കുണ്ടെന്നും വീട്ടുകാർക്ക് സംശയം തോന്നി. തുടർന്ന് വീട്ടുകാർ അടുക്കളയിൽ ഒളിക്യാമറ സ്ഥാപിച്ചു. നിതിൻ ഗൗതമിൻ്റെ മൊബൈൽ ഫോണിൽ പതിഞ്ഞ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച കുടുംബം ഞെട്ടി. റീന റൊട്ടിക്ക് ഉപയോഗിക്കുന്ന മാവിൽ മൂത്രം കലർത്തുന്നതാണ് വീട്ടുകാർ കണ്ടത്.
ഇതോടെ വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിൽ വീട്ടുകാർ ജോലിക്കാരിക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് പൊലീസ് റീനയെ അറസ്റ്റ് ചെയ്തു. ആദ്യം റീന കുറ്റം നിഷേധിച്ചെങ്കിലും വീഡിയോ തെളിവ് കാണിച്ചതോടെ കുറ്റസമ്മതം നടത്തി. ചെറിയ തെറ്റുകൾക്ക് പോലും വീട്ടുകാർ രൂക്ഷമായി ശകാരിച്ചിരുന്നെന്നും ഇതിന്റെ പ്രതികാരമായതാണ് താൻ ഭക്ഷണത്തിൽ മൂത്രം കലർത്തിയതെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]