
ദില്ലി: 23കാരന്റെ ചെറുകുടലിനുള്ളിൽ നിന്ന് ജീവനോടെ നീക്കിയത് 3 സെന്റിമീറ്റർ നീളമുള്ള പാറ്റയെ. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിനെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതിന് പിന്നാലെയാണ് ചെറുകുടലിൽ അന്യപദാർത്ഥം കണ്ടെത്തിയത്. അഡ്വാൻസ്ഡ് എൻഡോസ്കോപിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ദില്ലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ നടത്തിയ ചികിത്സയിലാണ് പാറ്റയെ ജീവനോടെ പുറത്ത് എടുത്തത്.
തട്ടുകടയിൽ നിന്നുള്ള ഭക്ഷണം കഴിച്ചതിന് പിന്നാലെ അതികഠിനമായ വയറുവേദന നേരിട്ടതോടെയാണ് യുവാവ് ചികിത്സ തേടിയത്. ഭക്ഷണം ദഹിക്കുന്നതിൽ തടസവും വയറ് വീർത്ത നിലയിലും മൂന്ന് ദിവസം ആയതോടെയാണ് യുവാവ് ചികിത്സ തേടിയത്. അപ്പർ ഗാസ്ട്രോ ഇൻറൈസ്റ്റൈനൽ എൻഡോസ്കോപിയിലാണ് പാറ്റയെ കണ്ടെത്തിയതെന്നാണ് ഫോർട്ടിസ് ആശുപത്രിയിലെ ഡോ ശുഭം വത്സ്യ വിശദമാക്കുന്നത്.
‘കഴിക്കാൻ പോലുമാവില്ല, വയറുവേദന അസഹ്യം’, 21കാരിയുടെ വയറിൽ നിന്ന് നീക്കിയത് 2 കിലോ മുടി, 16 കൊല്ലമായുള്ള ശീലം
രണ്ട് ട്യൂബുകൾ ഉപയോഗിച്ചാണ് പാറ്റയെ മെഡിക്കൽ സംഘം പുറത്ത് എടുക്കുന്നത്. എൻഡോസ്കോപി ചെയ്യുന്ന സമയത്ത് തന്നെ പാറ്റയെ പുറത്തെടുത്തതായാണ് ഡോക്ടർമാർ വിശദമാക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ പാറ്റയെ യുവാവ് അറിയാതെ പൂർണമായി വിഴുങ്ങിയതാകാമെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്. കണ്ടെത്താൻ വൈകിയിരുന്നെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമായിരുന്നുവെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്.
സമാനമായ മറ്റൊരു സംഭവത്തിൽ അതികഠിനമായ വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 21കാരിയുടെ വയറിൽ നിന്ന് നീക്കിയത് 2കിലോ ഭാരം വരുന്ന മുടിയാണ്. ബറേലിയിലെ ജില്ലാ ആശുപത്രിയിലാണ് യുവതിയുടെ വയറിൽ നിന്ന് വലിയ അളവിൽ മുടി നീക്കിയത്.സുഭാഷ്നഗറിലെ കാർഗൈന സ്വദേശിയായ 21കാരിക്ക് ഏറെക്കുറെ അഞ്ച് വർഷമായി ശക്തമായ വയറുവേദന നേരിട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]