
നിരവധി മികച്ച ചിത്രങ്ങളിലൂടെ സൗത്ത് ഇന്ത്യന്‍ പ്രേക്ഷരുടെ ഹൃദയം കവര്‍ന്ന നായികയാണ് കല്യാണി പ്രിയദര്ശന്. സംവിധായകന് പ്രിയദര്ശന് നടി ലിസി എന്നിവരുടെ മകള്‍ എന്നതിനപ്പുറം സിനിമ ലോകത്ത് തന്റേതായ ഇടമൊരുക്കിയ വ്യക്തി കൂടിയാണ് കല്യാണി. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ തിയോയുടെ വിയോഗത്തില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കല്യാണി. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തിയോയുടെ മരണം തന്നെ തകര്‍ത്തുവെന്നാണ് കുറിപ്പ്. തിയോയുടെ കൂടെയുള്ള മനോഹര ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
തിയോ ഈ ആഴ്ച്ചയുടെ തുടക്കത്തില്‍ വിടപറഞ്ഞു. സത്യം പറഞ്ഞാല്‍ അന്ന് മുതല്‍ ഞാന്‍ തകര്‍ന്നിരിക്കുകയാണ്. അവന് നല്ലൊരു ഹൃദയത്തിന് ഉടമയായിരുന്നു. ചെറിയ ശരീരത്തിനുള്ളില്‍ വലിയൊരു മനുഷ്യന്റെ ഊര്‍ജമുണ്ടായിരുന്നു. ഞങ്ങളവനെ വീട്ടുടമയെന്നായിരുന്നു വിളിച്ചിരുന്നത്. അത് അവന്റെ വീടായിരുന്നു ഞങ്ങള്‍ വെറും താമസക്കാരും. സ്റ്റുഡിയോയ്ക്ക് മുന്നില്‍ കാവല്‍ നായയായി ഇരിക്കാന്‍ അവന് ആഗ്രഹിച്ചു. അവനെ ഓമനിക്കുന്നവരെ അകത്തേക്ക് കയറ്റിവിട്ടു. എല്ലാ വേനല്‍ക്കാലത്തും അവന് മോശം ഹെയര്‍കട്ടായിരുന്നു ലഭിച്ചിരുന്നത്, കാരണം ഗ്രൂമേര്സിന് അവനെ എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു.
അന്ന് നിന്റെ നെറ്റിയില്‍ ചുംബിക്കുമ്പോള്‍ അവസാനത്തേതാണ് എന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ നിന്നെ ഇറുക്കിപിടിച്ച് ഒരുപാട് ഉമ്മകള്‍ തന്നേനെ, കുറച്ചധികം സമയം നിനക്കൊപ്പം ചിലവഴിച്ചേനെ. പക്ഷേ ജീവിതം നമുക്ക് അത്തരത്തിലൊരു മുന്നറിയിപ്പ് തരില്ലല്ലോ. അവനോട് സ്നേഹം കാണിച്ച എല്ലാവരോടും ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എന്റെ വേദനയില്‍ പങ്കുചേര്‍ന്നവരോട് നന്ദി.
തിയോ.. ഞാന്‍ നിന്നോട് ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞാന്‍ നിനക്കൊപ്പം ഉണ്ടായിരുന്നില്ല. നീ ഏറ്റവും മികച്ചതായിരുന്നു.ഞാന്‍ നിന്നെ ആഴത്തില്‍ സ്നേഹിച്ചിരുന്നു. നിന്റെ അവസാന ദിനങ്ങള്‍ സമാധാനത്തോടെയാകാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. ഒരു നല്ല മനുഷ്യന് എന്നോട് പറഞ്ഞത് നമ്മുടെ വളര്‍ത്തുമൃഗങ്ങള്‍ കഥകളിലൂടെ ജീവിക്കുമെന്നാണ്. നീ എന്നെന്നും ജീവിക്കുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു. ഐ ലവ് യു തിയോ- കല്യാണി കുറിച്ചു- കല്യാണി കുറിച്ചു
പാര്‍വതി തിരുവോത്ത്, രഞ്ജിനി ഹരിദാസ്, അന്നബെന്‍, തമിഴ് നടി വിനോദിനി, അരുണ്‍ കുര്യന്, രജിഷ വിജയന് തുടങ്ങി നിരവധി പേര് പോസ്റ്റിന് താഴെ കമന്റ് ചെയ്തു. വളര്‍ത്തുമൃഗങ്ങളുടെ വിയോഗം ഹൃദയവിശാലതയുള്ള ഉടമയക്ക് താങ്ങാനാവില്ലെന്ന് ചിലര്‍ കുറിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]