
ഗ്ലാമറിനും താരപദവികള്ക്കുമൊപ്പം വലിയ അളവിലുള്ള സമ്പത്ത് ആര്‍ജിക്കാൻ കൂടി കഴിയുന്ന ഇടമാണ് ബോളിവുഡ്. 2023 ല്‍ മാത്രം 13161 കോടി രൂപ ആഗോള തലത്തില്‍ ഹിന്ദി സിനിമ നേടിയിട്ടുണ്ടെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതുകൊണ്ടു തന്നെ ബോളിവുഡ് താരങ്ങളും നിര്‍മാതാക്കളും അതിസമ്പന്നരായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ ബോളിവുഡില്‍ ഡോളര്‍ ബില്യണയര്‍ അഥവാ 100 കോടി ഡോളറിലധികം ആസ്തിയുള്ളയാള്‍ എന്ന് വിളിക്കാവുന്ന ഒരാളേയുള്ളൂ. ചലച്ചിത്ര നിര്‍മാതാവായ റോണീ സ്ക്രൂവാലയാണത്.
ഫോര്‍ബ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സ്ക്രൂവാലയുടെ ആസ്തി 155 കോടി ഡോളര്‍ ആണ് (ഏകദേശം 13000 കോടി രൂപ). ബോളിവുഡില്‍ മറ്റാര്‍ക്കും തന്നെ 100 കോടിയിലധികം ആസ്തിയില്ല. അദ്ദേഹത്തിന് തൊട്ടു പിന്നിലുള്ളത് ടി സീരീസ് ഭൂഷന് കുമാര്‍ ആണ്. ഹുരുണ്‍ റിച്ച് ലിസ്റ്റ് അനുസരിച്ച് ഭൂഷന് കുടുംബത്തിന്റെ ആകെ ആസ്തി 120 കോടി ഡോളര്‍ ആണ്. എന്നാല്‍ ആ ആസ്തിയ്ക്ക് ഒന്നിലധികം ഓഹരി ഉടമകളുണ്ട്.
ആദിത്യ ചോപ്രയും ഷാരൂഖ് ഖാനുമാണ് തൊട്ടുപിന്നില്‍. ഈ രണ്ടുപേര്‍ക്കും 85 കോടി ഡോളറിലേറെ ആസ്തിയുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി ജൂഹി ചാവ്ലയാണ്. 55 കോടിയാണ് ഇവരുടെ ആസ്തി.
ടൂത്ത് ബ്രഷ് നിര്‍മിച്ച് തുടങ്ങി ഇപ്പോള്‍ കോടീശ്വരന് സ്ക്രൂവാലയുടെ കഥ
ഇന്ത്യയിലെ പല വ്യവസായികളേയും പോലെ വളരെ ചെറിയ തുടക്കമായിരുന്നു റോണി സ്ക്രൂ വാല എന്ന വ്യവസായിയുടേത്. ടൂത്ത് ബ്രഷ് നിര്‍മാണമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വ്യവസായം. 1970കളില്‍ ആയിരുന്നു ഇത്. 1980കളില്‍ ഇന്ത്യയില്‍ കേബിള്‍ ടിവി വിപ്ലവം ആരംഭിച്ച കാലത്ത് ആ രംഗത്തേക്ക് കടന്നുവന്നു. 1990 ല്‍ 37000 രൂപ മുടക്കി യുടിവി ആരംഭിച്ചു. തുടക്കത്തില്‍ ടിവി പ്രൊഡക്ഷന്‍ മാത്രമായിരുന്ന യുടിവി പിന്നീട് സിനിമാ നിര്‍മാണത്തിലേക്ക് കടന്നു. സ്വദേശ്, ജോദാ അക്ബര്‍, ഫാഷന്‍ ബര്‍ഫി, ചെന്നൈ എക്സ്പ്രസ് പോലുള്ള ചിത്രങ്ങള്‍ യുടിവിയുടേതാണ്.
2012 ല്‍ സ്ക്രൂവാല യുടിവിയിലെ തന്റെ ഓഹരി 100 കോടി ഡോളറിന് ഡിസ്നിക്ക് വിറ്റു. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്നായിരുന്നു അത്. പിന്നാണ് അദ്ദേഹം ആര്എസ്വിപി മൂവീസ് എന്ന പ്രൊഡക്ഷന്‍ ഹൗസ് ആരംഭിക്കുന്നത്. ഉറി, കേദാര്‍നാഥ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]