
തിരുവനന്തപുരം : മഴ പെയ്തതോടെ ചളി നിറഞ്ഞ റോഡിൽ കാർ യാത്രക്കാർ കുടുങ്ങി. കഴക്കൂട്ടം പൗണ്ട് കടവ് റോഡിലാണ് കാർ കുടുങ്ങിയത്. രണ്ട് മണിക്കൂറായി ഒരു സ്ത്രീയും കുട്ടികളും ചെളിയിൽ പുത്തഞ്ഞ കാറിൽ കുടുങ്ങി നിൽക്കുകയായിരുന്നു. ഏറെ നേരമായിട്ടും കാറെടുക്കാൻ കഴിയാതെ വന്നതോടെ ക്രെയിൻ എത്തിച്ചു. ഒടുവിൽ ക്രയിൻ ഉപയോഗിച്ചാണ് കാർ ഉയർത്തിയത്. കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള പൗണ്ട് കടവ് തമ്പുരാൻ മുക്ക് റോഡ് ഒന്നര വർഷമായി റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. മഴകൂടി പെയ്തതോടെ ചളിനിറഞ്ഞതോടെയാണ് വാഹനം കുടുങ്ങിയത്. ഇതുവഴി കാൽനട യാത്രക്കാർക്ക് പോലും പോകാൻ കഴിയാത്ത സ്ഥിതിയാണുളളത്.
എട മോനെ, ഇത് വേറെ പാർട്ടിയാണ്, പോയി തരത്തിൽ കളിക്ക്! പി.വി അൻവറിനോട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]