![](https://newskerala.net/wp-content/uploads/2024/10/k-sudhakaran_1200x630xt-1024x538.jpg)
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പി ശശിക്കെതിരെ സിപിഎം നടപടി എടുത്തിട്ടുണ്ടെന്നും രണ്ട് വീടുകളിൽ കയറി പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പരാതിയിലാണ് നടപടി എടുത്തതെന്നും കെ സുധാകരൻ പറഞ്ഞു. അതിനാൽ തന്നെ പിവി അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാവാനാണ് സാധ്യത. ഓഫീസിൽ വരുന്ന സ്ത്രീകളോട് അശ്ലീലം പറയുന്നെന്നും നമ്പർ വാങ്ങുന്നെന്നുമാണ് പറഞ്ഞത്.
പി ശശിയുടെ ചരിത്രം പരിശോധിക്കുമ്പോൾ അത് ശരിയാകാനാണ് സാധ്യതെന്നും കെ സുധാകരൻ ആരോപിച്ചു. ബിജെപിയുടെ തണലിൽ വളരുന്ന കാട്ടുകുരങ്ങാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനെ തൊടാനും പേടിയാണ് തൊട്ടില്ലെങ്കിലും പേടിയാണ്. സിപിഎം തകർന്ന് തരിപ്പണമാവുകയാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഫലം നോക്കിയാൽ മതി കെ സുധാകരൻ പറഞ്ഞു. എനിക്ക് ഒന്നരലക്ഷം വോട്ട് കിട്ടി. സിപിഎമ്മിൽ നിന്ന് കിട്ടിയ വോട്ടും അതിലുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.
ലോറിക്ക് അർജുന്റെ പേരിടരുതെന്ന് അമ്മ; ‘മനാഫ് നടത്തുന്നത് പിആർ വര്‍ക്ക്, മുബീൻ ആത്മാര്‍ത്ഥയോടെ കൂടെ നിന്നു’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]