
.news-body p a {width: auto;float: none;}
ബെയ്റൂട്ട്: ലെബനനിൽ ഹിസ്ബുള്ളയെ തകർക്കുന്നതിനുള്ള ഇസ്രയേൽ നടപടി കൂടുതൽ ശക്തിപ്പെടുന്നു. ഇന്ന് പുലർച്ചെയോടെ ഇസ്രയേൽ ബെയ്റൂട്ടിൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ നാലുപേർ മരിച്ചു. ബെയ്റൂട്ടിലെ ജനവാസമേഖലയ്ക്ക് നേരെയാണ് ഇസ്രയേൽ ഇപ്പോൾ ആക്രമണം നടത്തിയിരിക്കുന്നത്. കോല ജില്ലയിൽ ഒരു അപാർട്ട്മെന്റിന്റെ മുകളിലത്തെ നിലയാണ് വ്യോമാക്രമണത്തിൽ തകർത്തത്. ഇന്നലെ വൈകുന്നേരത്തോടെ പ്രദേശത്ത് ഇസ്രയേലി ഡ്രോണുകളുടെ ശക്തമായ സാന്നിദ്ധ്യമുണ്ടായിരുന്നു.
ബെയ്റൂട്ടിന് ശേഷം ഇസ്രയേൽ സൈന്യം ബെകാ മേഖലയിലേക്ക് തിരിയുമെന്നാണ് വിവരം. വടക്കൻ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസം അപകട സൂചന മുൻനിർത്തി ശക്തമായ സൈറൻ മുഴങ്ങിയിരുന്നു. എന്നാൽ ലെബനൻ അയച്ച ഒരു മിസൈലിന്റെ മുന്നറിയിപ്പായുള്ള സൈറനായിരുന്നു അതെന്നും തങ്ങളുടെ പ്രതിരോധ സംവിധാനം മിസൈലിനെ ശക്തമായി പ്രതിരോധിച്ചെന്നും ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]