കോഴിക്കോട്: കല, സാഹിത്യം, സംസ്കാരം എന്നീ മേഖലകളിൽ സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരമായി നൽകപ്പെടുന്ന നവരാത്രി സർഗോത്സവസമിതിയുടെ നവരാത്രി സർഗപ്രതിഭാ പുരസ്കാരം പിന്നണിഗായിക വൈക്കം വിജയലക്ഷ്മിക്ക്.ഇരുപത്തയ്യായിരം രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെട്ട അവാർഡ് ഒക്ടോബർ 12-ന് നടക്കുന്ന സംസ്കാരികസമ്മേളനത്തിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയും കേന്ദ്രമന്ത്രി ജോർജ് കുര്യനും ചേർന്ന് സമ്മാനിക്കും.
കൈതപ്രം ദാമോദരൻ നമ്പൂതിരി, യു.കെ. കുമാരൻ, കാവാലം ശശികുമാർ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചതെന്ന് നവരാത്രി സർഗോത്സവസമിതി ഭാരവാഹികൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]