
.news-body p a {width: auto;float: none;}
ഹെൽസിങ്കി: പരിപാലിക്കാനുള്ള പണമില്ലാത്തതിനാൽ ചൈനയിൽ നിന്ന് പാട്ടത്തിന് ലഭിച്ച രണ്ട് ജയന്റ് പാണ്ടകളെ തിരിച്ചുനൽകാൻ തീരുമാനിച്ച് ഫിൻലൻഡിലെ മൃഗശാല. പാണ്ട സംരക്ഷണ കരാറിന്റെ ഭാഗമായി 2018ൽ ഫിൻലൻഡിലെത്തിച്ച പാണ്ടകളെ അടുത്ത മാസം തിരിച്ചയക്കുമെന്ന് അഹ്താരി മൃഗശാല അധികൃതർ പറയുന്നു.
15 വർഷത്തെ പാട്ടത്തിനാണ് ചൈന പാണ്ടകളെ നൽകിയത്. കൊവിഡിന് പിന്നാലെ ചെലവും കടവും ഉയർന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മൃഗശാല അധികൃതർ പറയുന്നു.
പാണ്ടകളുടെ പരിപാലനത്തിന് ഒരു വർഷം 1.5 മില്യൺ യൂറോ ചെലവഴിച്ചെന്നും അവയുടെ കൂടിന് വേണ്ടി 8 മില്യൺ യൂറോ വേണ്ടിവന്നെന്നും മൃഗശാല വ്യക്തമാക്കി. മൃഗശാലയിലെ മുഴുവൻ ജീവികളുടെയും പരിപാലിക്കുന്നതിനേക്കാൾ കൂടുതൽ തുക പാണ്ടകൾക്ക് വേണമത്രെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]